വിഷുദിനത്തിൽ അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘വിഷു തൈനീട്ടം’ പരിപാടിയുമായി ആഗോളതലത്തിൽ സഹകരിച്ചു പ്രവർത്തിക്കാൻ വേൾഡ് മലയാളി കൗൺസിൽ

New Update

publive-image

Advertisment

ഡല്‍ഹി:വൃക്ഷത്തൈ നടൽ പ്രോത്സാഹിപ്പിക്കുന്നതിനായി വിഷുദിനത്തിൽ അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘വിഷു തൈനീട്ടം’ പരിപാടിയുമായി ആഗോളതലത്തിൽ സഹകരിച്ചു പ്രവർത്തിക്കാൻ വേൾഡ് മലയാളി കൗൺസിൽ.

ഇതുമായി ബന്ധപ്പെട്ട് മാതാ അമൃതാന്ദമയിയെ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോ ബൽ പ്രസിഡൻറ് ടി.പി. വിജയൻ, ഗ്ലോബൽ എൻവയോൺമെൻറ് കമ്മിറ്റി ചെയർമാൻ അഡ്വ. ശിവൻ മഠത്തിൽ, ജി 20 കോ-ഓർഡിനേറ്ററും ദേശീയ ദുരന്തനിവാരണ സ്ഥാപക അംഗവുമായ വിനോദ് മേനോൻ എന്നിവരുടെ നേതൃത്വത്തിലു ള്ള സംഘം അമൃതാനന്ദമയി മഠം സന്ദർശിച്ച് ചർച്ചനടത്തി.

ഈ വർഷം വിഷുക്കണി ഏതെങ്കിലും ഒരു മരത്തിന്റെയോ പച്ചക്കറിയുടെയോ തൈകൾ കൂടി ചേർക്കാൻ എല്ലാവരോടും ആവശ്യപ്പെടുന്നതായും വിഷുക്കണിയിൽ സൂക്ഷിച്ചിരിക്കുന്ന തൈകൾ ഇളയവർക്ക് സമ്മാനമായി നൽകാനും അത് നട്ടു വളർത്തണമെന്നും വരും തലമുറകളിൽ പ്രകൃതിയോടുള്ള ആഴമായ ബന്ധവും സ്നേഹവും കരുതലും മുദ്രകുത്താൻ ഇത് സഹായിക്കുമെന്നും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സെക്രട്ടറി ദിനേശ് നായർ പറഞ്ഞു.

പ്രകൃതിയോടുള്ള മനുഷ്യരാശിയുടെ മനോഭാവത്തിൽ (ചൂഷണത്തിൽ നിന്ന് സ്നേഹപൂർവമായ സംരക്ഷണത്തിലേക്ക്) ഇത്തരത്തിലുള്ള അടിസ്ഥാനപരമായ മാറ്റം പ്രകൃതിയുടെ ഐക്യവും മനുഷ്യർക്ക് സുരക്ഷിതമായ സ്ഥലവും സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണ് എന്നും ദിനേശ് നായർ കൂട്ടി ചേർത്തു.

Advertisment