ഡല്‍ഹി: ഉച്ചത്തിൽ പാട് വച്ചത് എതിർത്ത ഗർഭിണി വെടിയേറ്റ് മരിച്ചു. ഏപ്രിൽ മൂന്നിന് വെടിയേറ്റ ഇവർ ചികിത്സയില്‍ ഇരിക്കെ മരിക്കുകയായിരുന്നു. അയൽവാസി നടത്തിയ ഡിജെ പാർട്ടിയിൽ ശബ്ദം കൂടുതൽ ആണെന്ന കാര്യം ചൂണ്ടിക്കാണിച്ച രെഞ്ചു എന്ന യുവതിക്ക് ആണ് വെടിയേറ്റത്.
തുടർന്ന്, ഷാലിമാർ ബാഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരിച്ചു. സംഭവത്തിൽ രഞ്ജുവിന്റെ അയൽവാസിയായ ഹരീഷിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. തന്റെ മകന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഹരീഷ് നടത്തിയ ഡിജെ പാർട്ടിയാണ് സംഭവത്തിലേക്ക് വഴിവച്ചത്. ശബ്ദം കേട്ട് ബാൽക്കണിയിലേക്ക് വന്ന രഞ്ജു ഹരീഷിനോട് പാട്ടു നിർത്താൻ ആവശ്യപ്പെടുന്നു.
എന്നാൽ, കോപാകുലനായ ഹരീഷ് തന്റെ സുഹൃത്ത് അമിത്തിന്റെ കയ്യിൽ നിന്നും തോക്ക് വാങ്ങി വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റതിൽ അവൾക്ക് ഗർഭച്ഛിദ്രം സംഭവിക്കുകയും അത് മരണത്തിന് കാരണമായെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്. ബിഹാർ സ്വദേശികളായ യുവതിയുടെ ഭർത്താവ് ഡൽഹിയിൽ കൂലിവേല ചെയ്യുകയാണ്. ഡൽഹിയിൽ വാടകക്ക് താമസിക്കുകയായിരുന്നു കുടുംബം.