ബാലഗോകുലം ഡൽഹി എൻ സി ആർ, ദക്ഷിണ മദ്ധ്യ മേഖലയിലുള്ള മഹാവീർ എൻക്ലേവ് നസീർപ്പൂർ ഏരിയയിലെ രാധാമാധവം ബാലഗോകുലത്തിന്റെ വാർഷിക പൊതുയോഗം ബാലഗോകുലം ഡൽഹി എൻ സി ആർ ഉപാധ്യക്ഷൻ ശ്രീ മോഹനകുമാർ, ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖല പൊതു കാര്യദർശി ശ്രീ യു ടി പ്രകാശ്, സംഘടന കാര്യദർശി ശ്രീ വി എസ് സജീവ് കുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പിങ്ക് അപാർട്മെന്റിലെ ശിവ ശക്തി അമ്പലത്തിൽ വെച്ച് നടത്തി. രാധാമാധവം ബാലഗോകുലത്തിന്റെ 2023-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പ്രസ്തുത യോഗത്തിൽ തിരഞ്ഞെടുത്തു.
ഗോകുല സമിതിയിലേക്ക്, സുശീൽ കെ സി (രക്ഷാധികാരി), വിനോദ് വി എൻ , സ്മിത അനീഷ് (സഹ രക്ഷാധികാരി), ധന്യ വിപിൻ (ബാലമിത്രം), ലഞ്ചു വിനോദ് (സഹ ബാലമിത്രം), രജിത രാമചന്ദ്രൻ (ഭഗിനി പ്രമുഖ), ജയമോൾ, വിജയകല (സഹ ഭഗിനി പ്രമുഖ) എന്നിവരെയും ഗോകുല രക്ഷകർതൃ സമിതിയിയിലേക്ക്, ശ്രീജേഷ് നായർ (അധ്യക്ഷൻ), സി രാജേന്ദ്രൻ (ഉപാധ്യക്ഷൻ), മിഥുൻ മോഹൻ (കാര്യദർശി), പ്രിയ രാജേന്ദ്രൻ, അനീഷ് കുമാർ (സഹ കാര്യദർശി), ഷീന രാജേഷ് (ഖജാൻജി), സമിതി അംഗങ്ങൾ ആയി മോഹനകുമാർ, സി രാമചന്ദ്രൻ, മധുസൂദനൻ, സിന്ധു സതീഷ്, സുകന്യ മിഥുൻ,
മയിൽപീലി മാഗസിൻ, കൈയ്യെഴുത്തു മാസിക എന്നിവയുടെ സംയോജകനായി വിപിൻ ദാസ്, ബാലഗോകുലത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന മലയാളം ക്ലാസ്സുകളുടെ സംയോജകരായി രമ മധു, ഷാലി സുശീൽ
എന്നിവരെയും ബാലഗോകുലം കൾചറൽ കമ്മിറ്റിയിലേക്ക് ഗോകുൽ സി ആർ, റിതു വിപിൻ , നിർമൽ സി ആർ, അനുഷ്ക എസ് നായർ എന്നിവരെയും
ഗോകുല സമിതിയിലേക്ക്, അശ്വജിത്ത് (പ്രസിഡന്റ്), ദക്ഷ് വിനോദ് നായർ (വൈസ് പ്രസിഡന്റ്), ധ്രുവ് വിനോദ് നായർ (സെക്രട്ടറി), ആർജ ജാൻവി (ജോയിന്റ് സെക്രട്ടറി) നിവേദിത സന്തോഷ് (ട്രഷറർ) ഹരിനന്ദൻ എ നായർ, അശ്വിൻ, ശിവനന്ദ്, എന്നിവരെ എക്സിക്യൂടീവ് മെമ്പർമാർ ആയും തിരഞ്ഞെടുത്തു. ഏപ്രിൽ മാസം 23 ന് ബാലഗോകുലത്തിൽ വിഷു ഗ്രാമോത്സവം നടത്തുവാനും ഏപ്രിൽ 30 ന് മേഖലാ തലത്തിൽ നടത്തുന്ന വിഷു ഗ്രാമോത്സവത്തിൽ ബാലഗോകുല പരിപാടികൾ അവതരിപ്പിക്കാനും തീരുമാനം എടുത്തു.