ന്യൂഡൽഹി: ന്യൂനപക്ഷങ്ങൾ നേരിടേണ്ടിവരുന്ന ആക്രമണങ്ങളുടെ പേരിൽ രാഷ്ട്രീയപരമായി നിഷേധാത്മകമായ സമീപനങ്ങൾ അല്ല മറിച്ച് തുറന്ന സംവാദമാണ് ആവശ്യമെന്ന് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഫരിദാബാദ് രൂപതയുടെ ഔദ്യോഗിക ചാനലില്‍ സംസാരിക്കുന്നതിനിടെ പറഞ്ഞു.
ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് ക്രിസ്തീയ സമൂഹം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ നേരിടുന്നുവെന്നും അവ പലപ്പോഴും സംഘടിതമായിട്ടുള്ളവയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള ആക്രമണങ്ങൾ തീർത്തും അപലപ നീയമാണ്. ഇപ്പോൾ ഭരിക്കുന്ന പാർട്ടി രണ്ടു ടേം പൂർത്തിയാക്കുകയും മറ്റൊരു ടേമിനു വേണ്ടി ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ അവർ ആരുമായും പ്രശ്നങ്ങൾ ഉണ്ടാക്കുകയല്ല മറിച്ച് ആശയപരമായ സംവാദങ്ങളിലൂടെ പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഈസ്റ്റർ ദിനത്തിൽ ഗോൾഡെക്കാനയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശന വേളയിൽ ബിജെപിയുമായി തങ്ങൾക്ക് തൊട്ടുകൂടായ്മ ഇല്ല എന്ന പ്രസ്താവനയ്ക്ക് ശേഷമാണ് ഇത്തരത്തിൽ അദ്ദേഹം പ്രതികരിച്ചത്.