New Update
/sathyam/media/post_attachments/liRJJLqd1XCWJsY3341d.jpeg)
ന്യൂ ഡൽഹി: വിവിധ സാമൂഹ്യ സേവന രംഗങ്ങളിൽ നിസ്വാർത്ഥ സേവനമനുഷ്ഠിച്ച വ്യക്തികൾക്ക് ഡൽഹി മലയാളി അസോസിയേഷൻ എല്ലാ വർഷവും നൽകി വരുന്ന ഡിഎംഎ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
Advertisment
ഡിഎംഎ വിശിഷ്ട സാമൂഹ്യ സേവാ പുരസ്കാരത്തിന് റിട്ട ജസ്റ്റീസ് കുര്യൻ ജോസഫും ഡിഎംഎ വിശിഷ്ട സേവാ പുരസ്കാരത്തിന് ഡിഎംഎയുടെ മുൻ വൈസ് പ്രസിഡൻ്റ് ജി ശിവശങ്കരനും അർഹരായി. കേന്ദ്രക്കമ്മിറ്റിയോടൊപ്പം ഡിഎംഎയുടെ അഞ്ച് ഏരിയകളിലെ ചെയർമാൻമാരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡിന് അർഹരായവരെ തെരെഞ്ഞെടുത്തത്.
പുരസ്കാരങ്ങൾ ഏപ്രിൽ 15 ശനിയാഴ്ച ആർകെ പുരം കേരളാ സ്കൂൾ ആഡിറ്റോറിയത്തിൽ വൈകുന്നേരം 5 മണി മുതൽ നടക്കുന്ന ഡിഎംഎ സ്ഥാപക ദിനാഘോഷ ചടങ്ങിൽ സമ്മാനിക്കും. ക്യാഷ് പ്രൈസും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us