ദ്വാരക സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുനാളിന് കൊടിയേറി

New Update

publive-image

Advertisment

ദ്വാരക സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുനാളിന് വികാരി ഫാ. നൈനാന്‍ ഫിലിപ്പ് കൊടിയേറ്റുന്നു

ഡല്‍ഹി: ദ്വാരക സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുനാളിന് കൊടിയേറി. ഞായറാഴ്ച കുര്‍ബാനയ്ക്കു ശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. നൈനാന്‍ ഫിലിപ്പ് കൊടിയേറ്റു കര്‍മ്മം നിര്‍വ്വഹിച്ചു.

പ്രധാന പെരുന്നാള്‍ ഏപ്രില്‍ 21, 22, 23 തീയതികളില്‍ നടക്കും. ഫാ. ജോജി കെ ജോയി (അടൂര്‍-കടമ്പനാട് ഭദ്രാസനം) മുഖ്യ കാര്‍മ്മികനായിരിക്കും.

21 ന് വെള്ളി വൈകിട്ട് 6.45ന് സന്ധ്യ പ്രാര്‍ത്ഥന, തുടര്‍ന്ന് വചനപ്രഖോഷണം - ഫാ. ജോജി കെ ജോയി. 22 ശനി വൈകിട്ട് 6.30ന് ജനക്പുരി മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നിന്നും എത്തിച്ചേരുന്ന ചെമ്പെടുപ്പ് റാസയ്ക്ക് സ്വീകരണം. തുടര്‍ന്ന് വചനപ്രഘോഷണം, റാസ, ആശീര്‍വ്വാദം, സ്നേഹവിരുന്ന്.

23 ഞായര്‍ രാവിലെ 7.30ന് പ്രഭാത നമസ്കാരം, തുടര്‍ന്ന് കുര്‍ബാന, ആശീര്‍വ്വാദം, സ്നേഹവിരുന്ന്. വികാരി ഫാ. നൈനാന്‍ ഫിലിപ്പ് നേതൃത്വം നല്‍കും.

Advertisment