വന്ദേ ഭാരത് കാസർഗോഡ് വരെ; വേഗം 160 കിലോമീറ്ററാക്കും - കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

New Update

publive-image

Advertisment

ഡൽഹി: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്‍റെ യാത്ര തിരുവനന്തപുരം മുതൽ കാസർകോട് വരെയാക്കി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ഒപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ ആണ് പ്രഖ്യാപനം നടത്തിയത്. കാസർഗോഡ് ജില്ലയിലെക്ക് കൂടി സർവീസ് നീട്ടേണ്ടതിൻ്റെ ആവശ്യകത വി.മുരളീധരൻ അറിയിച്ചിരുന്നുവെന്നും അദ്ദേഹത്തിൻ്റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം എന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

ഒന്നര വർഷത്തിനുള്ളിൽ വന്ദേ ഭാരത് 110 കിലോമീറ്റർ വേഗം കൈവരിക്കും. അഞ്ച് വർഷത്തിനുള്ളിൽ 130 കിലോമീറ്ററാകും വേഗം. ഇതിനായി പാത വികസനം ത്വരിതപ്പെടുത്തും. ഭാവിയിൽ വന്ദേ ഭാരത് 160 കിലോമീറ്റർ വേഗം കൈവരിക്കുമെന്നും റെയിൽവെമന്ത്രി വിശദീകരിച്ചു.

publive-image

തിരുവനന്തപുരത്തിൻ്റെ റെയിൽവെ വികസനത്തിന് വി.മുരളീധരൻ്റെ നിർദേശം മാനിച്ച് സമഗ്രപദ്ധതി തയാറാക്കിയെന്ന് റെയിൽവെ മന്ത്രി പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും.

കൊച്ചുവേളിയും നേമവും തിരുവനന്തപുരത്തിൻ്റെ ഉപടെർമിനലുകളാക്കി വികസിപ്പിക്കും. ശിവഗിരി തീർഥാടനം കൂടി കണക്കിലെടുത്ത് വർക്കല സ്റ്റേഷൻ വികസിപ്പിക്കുമെന്നും മന്ത്രിമാർ അറിയിച്ചു. എല്ലാക്കാലത്തും അവഗണന നേരിട്ട കാസർഗോഡ് ജില്ലയുടെ വികസനത്തെ പരിഗണിക്കുന്നതിൽ പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുന്നതായി വി. മുരളീധരൻ പ്രതികരിച്ചു.

Advertisment