ഡൽഹി: ഡൽഹി മലയാളീ കൂട്ടായ്മയുടെ മൂന്നാമത് വാർഷികാഘോഷം മെയ് - 7 വൈകിട്ട് 4 - മണിക്ക് ഹൌസ്ഖാസിലുള്ള സഹോദയ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. പ്രസ്തുത ചടങ്ങിൽ കേരള ട്രാൻസ്‌പോർട്ട് കമ്മീഷണറും, എ.ഡി.ജി.പിയുമായ ശ്രീജിത്ത് ഐ.പി.എസ് മുഖ്യാതിഥിയായി പങ്കെടുക്കുന്നു.
ഡോ. ഡിനു ചന്ദ്രൻ (അസ്സോസിയേറ്റ് പ്രൊഫസർ, എയിംസ്), ഷാജിമോൻ ജെ (അണ്ടർ സെക്രട്ടറി, നോർക്ക), അഡ്വ. ചാണ്ടി ഉമ്മൻ, അഡ്വ. അരുൺ കെ.വി, ബാബു പണിക്കർ എന്നിവരും ചടങ്ങിൽ സംബന്ധിക്കും. ഡൽഹി എൻ.സി.ആർ മേഖലകളിലെ വിവിധ ആശുപത്രികളിൽ സ്തുത്യഹമായ സേവനം അനുഷ്ഠിച്ച ആരോഗ്യ പ്രവർത്തകരെ ചടങ്ങിൽ ആദരിക്കും.
തുടർന്ന് കലാ സന്ധ്യാ അരങ്ങേറും. പരിപാടിയുടെ വിജയത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു എന്ന് ഡൽഹി മലയാളി കൂട്ടായ്മ മാനേജിങ് ട്രസ്റ്റി രമാ. എസ് അറിയിച്ചു. സംഗമ സദസ്സിൽ നോർക്ക രെജിസ്ട്രേഷന്റെ പ്രത്യേക ഡെസ്ക്ക് ഉണ്ടായിരിക്കുമെന്നും കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.