New Update
Advertisment
ഡൽഹി: അദ്ധ്യാപകന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കവെ 22 വിദ്യാർത്ഥികൾ ബോധരഹിതരായി വീണു. ബുധനാഴ്ചയായിരുന്നു സംഭവം. മെഹ്റൗലിയിലെ സർക്കാർ സ്കൂൾ വിദ്യാർത്ഥികളാണ് ബോധരഹിതരായത്. ഇവരെ സഫ്ദർഗഞ്ച് ആശുപത്രിയിൽ എത്തിച്ച് നിരീക്ഷണ വാർഡിലാക്കി.
ജന്മദിനാഘോഷത്തിനിടെ ഡിയോഡ്രന്റാണെന്ന് കരുതി കുരുമുളക് സ്പ്രേ പൊട്ടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥികാന്വേഷണത്തിലെ നിഗമനം. സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ ബോധരഹിതരായി എത്തിയെന്ന് ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചാണ് എത്തിയതെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.