New Update
Advertisment
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഗുണ്ടാനേതാവ് അനില്‍ ദുജാന വെടിയേറ്റ് മരിച്ചു. നോയിഡ, ഗാസിയാബാദ് അടക്കമുള്ള പ്രദേശങ്ങളില്‍ ജനങ്ങളുടെ പേടിസ്വപ്‌നമായിരുന്നു അനില്‍ ദുജാനയെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നു.മീററ്റിലായിരുന്നു സംഭവം. കൊലപാതക കേസില്‍ ഒരാഴ്ച മുന്‍പാണ് ജാമ്യം കിട്ടി ദുജാന ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
ഇതിന് പിന്നാലെ കൊലപാതക കേസിലെ മുഖ്യ സാക്ഷിയെ ദുജാന ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതായി ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നു.സാക്ഷിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതായി അറിഞ്ഞ് ദുജാനയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. ദുജാനയെ പിടികൂടാന്‍ പോകുമ്പോഴാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു.