New Update
/sathyam/media/post_attachments/KIltwX5mfwuYrfw64Rcx.jpg)
ന്യൂ ഡൽഹി: ഫെബ്രുവരി മാസത്തിൽ ഗ്വാളിയറിൽ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുത്ത കളരിപ്പയറ്റ് താരങ്ങളെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു.
Advertisment
ഡൽഹി കളരിപ്പയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി പിബി സുമേഷ് ഗുരുക്കളുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
മാളവിക ബിബിൻ, മേധാ ശർമ്മ, നിരഞ്ജൻ വി നായർ, എസ് ശ്രേയ, എം സ്നേഹ, അഭിനവ് എച്ച് നായർ, എം ആദിത്യ, കൈലാസ് കെ അജയ്, സൂര്യാൻശ് വിശ്വകർമ്മ, നവീൻ കൃഷ്‌ണ, ജ്യോതിക മാട്ടുമ്മൽ എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്.
സത്വം കളരി അംഗം ടിജെ മധു, ഡിഎംഎ വസുന്ധരാ എൻക്ലേവ് ഏരിയ ചെയർമാൻ കെ ഉണ്ണികൃഷ്ണൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us