New Update
Advertisment
ഡല്‍ഹി:ഡൽഹി മലയാളീ കൂട്ടായ്മയുടെ മൂന്നാമത് വാർഷികാഘോഷം ഹൗസ് ഖാസ് സഹോദയ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ എയിംസ് അസ്സോസിയേറ്റ് പ്രൊഫസർ ഡോക്ടർ. ഡിനു ചന്ദ്രൻ ഉത്ഘാടനം ചെയ്തു.
ഡൽഹി മലയാളീ കൂട്ടായ്മ മാനേജിങ് ട്രസ്റ്റി എസ്. രമ അദ്ധ്യഷത വഹിച്ച ചടങ്ങിൽ ഡോക്ട. കെ. സി ജോർജ്, അഡ്വ. കെ.വി അരുൺ കുമാർ, മിനി ജോൺ എന്നിവർ വീശിഷ്ടാതിഥികളായി പങ്കെടുത്ത് സംസാരിച്ചു.
മികച്ച സേവനം അനുഷ്ഠിച്ച ആരോഗ്യ പ്രവർത്തകക്കുള്ള പുരസ്‌ക്കാരങ്ങൾ ചടങ്ങിൽ സമ്മാനിച്ചു. തുടർന്ന് കലാസന്ധ്യയും അരങ്ങേറി. ഡി.എം.കെ സെക്രട്ടറി അഡ്വ. ഷിന്റോ വർഗീസ് ആശംസകൾ അറിയിച്ചു.