New Update
Advertisment
ഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മെയ് 13 ശനിയാഴ്ച ശനിയാഴ്ച രാവിലെ 8.30-ന് മൃത്യുഞ്ജയ ഹോമം അരങ്ങേറും. ഇംഗ്ലീഷ് മാസത്തിലെ എല്ലാ രണ്ടാം ശനിയാഴ്ചകളിലുമാണ് ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം അരങ്ങേറുക.
ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടൻ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. രാവിലെ 5.30-ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. മൃത്യുഞ്ജയ ഹോമത്തോടനുബന്ധിച്ച് വിശേഷാൽ പൂജകളും ഉണ്ടാവും.
കൂടുതൽ വിവരങ്ങൾക്കും പൂജകൾ ബുക്കു ചെയ്യുവാനും 9289886490, 9811219540, 8800552070 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.