ഡിഎംഎ മഹിപാൽപൂർ-കാപ്പസ് ഹേഡാ ഏരിയയുടെ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി

author-image
ജൂലി
New Update

publive-image

Advertisment

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർ-കാപ്പസ് ഹേഡാ ഏരിയയുടെ വാർഷിക പൊതുയോഗവും 2023-24, 2024-25 വർഷക്കാലത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.

ഏരിയ ചെയർമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്രക്കമ്മിറ്റി ഭാരവാഹികളായ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെജി രഘുനാഥൻ നായർ എന്നിവർ പങ്കെടുത്തു.

പുതിയ സാരഥികളായി ഡോ ടിഎം ചെറിയാൻ ചെയർമാനും സജി ഗോവിന്ദൻ വൈസ് ചെയർമാനും പ്രദീപ്‌ ജി കുറുപ്പ് സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിമാരായി മണികണ്ഠൻ, കെവി ജഗദീശൻ എന്നിവരും ട്രഷറർ പ്രതീഷ് കുമാർ, ജോയിന്റ് ട്രഷറർ വി പ്രകാശ്, ഇന്റെർണൽ ഓഡിറ്റർ, ടി ആർ ദേവരാജൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

കൂടാതെ വനിതാ വിഭാഗം കൺവീനറായി രത്‌നാ ഉണ്ണിയും ജോയിന്റ് കൺവീനർമാരായി ദരിത്രി അനിൽ കുമാർ, ഷൈനി സാജൻ എന്നിവരും തെരെഞ്ഞെടുക്കപ്പെട്ടു.

Advertisment