കനയ്യകുമാറിന് സുപ്രധാന പദവി നല്കിയേക്കും

author-image
Gaana
New Update

publive-image

Advertisment

ഡൽഹി: യുവ നേതാവ് കനയ്യുമാറിനെ കോൺഗ്രസ് സുപ്രധാന പദവികളിലേക്ക് പരിഗണിച്ചേക്കുമെന്ന് സൂചന. കോൺഗ്രസ് ഡൽഹി സംസ്ഥാന അധ്യക്ഷൻ, യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ തുടങ്ങിയ സ്ഥാനങ്ങളിൽ ഏതെങ്കിലും നൽകാനാണ് ആലോചന.

കനയ്യ കുമാറിനെ കോൺഗ്രസ് ബിഹാർ സംസ്ഥാന അധ്യക്ഷനാക്കാനുള്ള നീക്കം സംസ്ഥാന ഘടകത്തിലെ മുതിർന്ന നേതാക്കളുടെ എതിർപ്പ് കാരണം മുടങ്ങിയിരുന്നു. ബിഹാർ മഹാസഖ്യത്തിൽ ആർജെഡി, സിപിഐ സഖ്യകക്ഷികൾക്കും കനയ്യ കുമാറിനോടു താൽപര്യക്കുറവുണ്ട്.

ഡൽഹിയിൽ തകർന്നടിഞ്ഞ കോൺഗ്രസിന് പുതുജീവൻ പകരാൻ കനയ്യകുമാറിനെ പരീക്ഷിക്കണം എന്ന ആവശ്യവും ശക്തമാണ്. ദേശീയ തലത്തിൽതന്നെ കരുത്തനായ ഈ യുവ നേതാവിനെ യുവാക്കളെ ആകർഷിക്കാനായി യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

 

Advertisment