കോൺഗ്രസിനെ പിന്തുണക്കാൻ തയ്യാറെന്ന് മമത ബാനർജി

author-image
Gaana
New Update

publive-image

Advertisment

ഡൽഹി: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് മമതാ ബാനർജി. കോൺഗ്രസിന് തനിച്ച്  ശക്തി തെളിയിക്കാൻ പറ്റിയ സ്ഥലങ്ങളിൽ അവർ പോരാടട്ടെ.  ഞങ്ങള്  അവർക്ക് ശക്തമായ പിന്തുണ നൽകുമെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ. എന്നാൽ കോൺഗ്രസ് മറ്റ് രാഷ്ട്രീയ പാർട്ടികളെയും പിന്തുണയ്ക്കണമെന്നും മമത.

പ്രാദേശിക പാർട്ടികള്ക്ക് ശക്തിയുള്ള സ്ഥലങ്ങളിൽ കോൺഗ്രസും അവരെ പിന്തുണയ്ക്കണമെന്നാണ് മമതയുടെ ആവശ്യം. ബിജെപിയെ പരാജയപ്പെടുത്തിയ കർണാടകയിലെ ജനങ്ങള്ക്ക് അഭിനന്ദനമെന്നും മമത ബാനർജി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തെക്കുറിച്ച് ചൂടുപിടിച്ച ചർച്ചകള് നടക്കുന്നതിനിടയിലാണ് മമത ബാനർജയുടെ പ്രതികരണം

Advertisment