/sathyam/media/post_attachments/3dUx3wgttHSdEgIlv6wT.jpg)
ഡൽഹി:കാസർകോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്ക്ക് മേൽനോട്ടം വഹിക്കാൻ കേരളാ ഹൈക്കോടതിയോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് നിർദ്ദേശം നൽകിയത്. ഇരകള്ക്കുള്ള നഷ്ടപരിഹാര വിതരണം പൂർത്തിയായതിനാൽ ചീഫ് സെക്രട്ടറിക്ക് എതിരായ കോടതി അലക്ഷ്യ ഹർജിയിലെ നടപടികള് സുപ്രീം കോടതി അവസാനിപ്പിച്ചു.
നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരുന്ന കേസ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിലേക്ക് മാറ്റാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിൻ്റെ നിർദ്ദേശമുണ്ട്. കാസർകോട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ചികിത്സ സംബന്ധിച്ച് സുപ്രീം കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് മേൽനോട്ടം വഹിക്കാനാണ് ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം നൽകിയത്