17.5.2023 ന് ഡൽഹിയിൽ നിന്നും പുറപ്പെട്ട കേരള എക്സ്പ്രസ്സ് 12626 ഓടുന്നു, ബോഗികളിൽ വെള്ളമില്ലാതെ ! ബി1 3എസി ബോഗിയിൽ പുറപ്പെടുമ്പോഴും വെള്ളമില്ല. ദുരിതയാത്രയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് യാത്രക്കാരായ സ്ത്രീകളും കുട്ടികളും. കേരള എക്സ്പ്രസ്സ് യാത്രക്കാരെ ബുദ്ധിമുട്ടിയ്ക്കുന്നത് ആര്. ഉന്നതതല അന്വേഷണം വേണം

New Update

publive-image

Advertisment

ന്യൂ ഡൽഹി:17.5.2023ബുധനാഴ്ച വൈകിട്ട് എട്ടരയോടെ കേരളത്തിലേയ്ക്ക് പുറപ്പെട്ട ന്യൂ ഡൽഹി തിരുവനന്തപുരം കേരള എക്സ്പ്രസ്സ് 12626 ബോഗികളിൽ വെള്ളമില്ലാതെ ഓടുന്നു. ഇത് ഏറ്റവും അധികം ബുദ്ധിമുട്ടിയ്ക്കുന്നത് സ്ത്രീകളെയും കുട്ടികളെയും ആണ്. വെള്ളം ലഭിയ്ക്കുന്ന ബോഗികൾ തേടി യാത്രക്കാർ നെട്ടോട്ടം ഓടുകയാണ്.

ഡൽഹിയിൽ നിന്നും വൈകിട്ട് 8.10 ന് പുറപ്പെടേണ്ട ഈ വണ്ടി ഇന്നലെ പ്ലാറ്റ് ഫോമിൽ വന്നത് 8.05 ന്. വെക്കേഷൻ ആയതിനാൽ കുട്ടികളും പരിവാരങ്ങളും ലഗ്ഗേജുകളുമായി യാത്രക്കാർ അധികം. വണ്ടി വിട്ടത് ഇരുപത് മിനിറ്റ് ലേറ്റായി 8.30 ന്.

അതേസമയം ന്യൂ ഡൽഹി ഹൈദരാബാദ് എക്സ്പ്രസ്സ് ഉൾപ്പെടെയുള്ള ട്രെയിനുകൾ അരമണിക്കൂർ മുമ്പേതന്നെ പ്ലാറ്റ് ഫോമിൽ എത്തി. യാത്രക്കാർ തിക്കിത്തിരക്കാതെ ട്രെയിനിൽ കടന്നു.

എന്ത് കൊണ്ടാണ് കേരള എക്സ്പ്രസ്സ് യാത്രക്കാരെ ഇതുപോലെ ബുദ്ധിമുട്ടിയ്ക്കുന്നത് എന്ന് യാത്രക്കാർ പരസ്പരം ചോദിച്ച് ആശ്വസിയ്ക്കുന്നു. ബോഗികളിലെ ടോയ്‌ലെറ്റുകളും വൃത്തിഹീനമാണ്.

publive-image

ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് വണ്ടി നാഗ്‌പൂർ സ്റ്റേഷനിൽ ആയിരുന്നു. വെള്ളം നിറയ്ക്കാനുള്ള സൗകര്യം ഉള്ള സ്റ്റേഷൻ ആയിരുന്നു. യാത്രക്കാർ ട്രെയിൻ ടിടിഇ യൊട് വെള്ളം ലഭ്യമല്ലാത്ത കാര്യം സൂചിപ്പിയ്ക്കുക ഉണ്ടായി. അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും വെള്ളം നിറച്ചില്ല. 12.05 ന് നാഗ്പൂർ സ്റ്റേഷനിൽ നിന്ന് വണ്ട് വിടുകയും ചെയ്തു.

ഇന്ത്യയിലെ ഏറ്റവും ദൂരം സഞ്ചരിക്കുന്ന പഴയ കെകെ എക്സ്പ്രസ്സ് ആയിരുന്ന ഇന്നത്തെ കേരള എക്സ്പ്രസ്സ് യാത്രക്കാരെ ബുദ്ധിമുട്ടിയ്ക്കുന്നത് ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച ഈ വണ്ടി ഡൽഹിയിൽ നിന്നും പുറപ്പെട്ടത് രാത്രി 11 മണിയ്ക്ക് ആയിരുന്നു എന്ന് ഒരു യാത്രക്കാരൻ പറഞ്ഞു.

യാത്രക്കാരെ ഈ വിധം ബുദ്ധിമുട്ടിച്ച് വിനോദിയ്ക്കുന്നവർ ആരാണെന്ന് ഉന്നതതല അന്വേഷണം നടത്തി ഈ ദുരിതത്തിന് ശാശ്വതമായ പരിഹാരം ഉടൻ തന്നെ വേണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.

ബി1 3 എസി ബോഗിയിലെ വാട്ടർ ടാങ്ക് ലീക്ക് ആയതിനാൽ ആണ് വെള്ളം നിൽക്കാത്തത് എന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഇതറിയാമായിരുന്നിട്ടും റിപ്പയർ നടത്താതെ ഈ ബോഗി കേരള എക്സ്പ്രസ്സിൽ ഘടിപ്പിച്ച് യാത്രക്കാരെ വലയ്ക്കുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശിക്ഷാർഹരാണ്.

Advertisment