ഡൽഹിയിൽ നിന്നും 17.5.2023 ന് രാത്രി 8.30 ന് പുറപ്പെട്ട 12626 കേരള എക്സ്പ്രസ്സിലെ ബി1- 3 എസി ആയി ഓടുന്ന കോച്ച് കാലഹരണപ്പെട്ടത്. കോച്ചുകളിൽ അനധികൃതമായി കടന്നവർ തുറന്നിട്ട പുറം വാതിൽ ചേർത്തടച്ച യാത്രക്കാരന്റെ നെറുംകുംതലയിൽ സീലിംഗ് സ്ക്രൂ ഇളകി വീണ് കഴുത്ത് ഉളുക്കി. ട്രെയിന്‍ ഡൽഹിയിൽ നിന്നും പുറപ്പെടുന്നതിനു ഏതാനും മിനിറ്റുകൾക്ക് മുമ്പ് മാത്രം ഈ കോച്ച് ഘടിപ്പിച്ചത് വേണ്ടത്ര പരിശോധനകൾ നടത്താതെ

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

ന്യൂ ഡൽഹി: സത്യം ഓൺലൈൻ ഇന്നലെ പ്രസിദ്ധീകരിച്ച "കേരള എക്സ്പ്രസ്സ് ഓടുന്നു ബോഗികളിൽ വെള്ളമില്ലാതെ" എന്ന് വാർത്തയുടെ തുടർച്ചയാണ് ഈ വാർത്ത.

1976 ൽ സ്പ്ലിറ്റ് ട്രെയിൻ ആയി യാത്ര ആരംഭിച്ച ഡൽഹി തിരുവനന്തപുരം കെ കെ എക്സ്പ്രസ്സ് എന്ന കേരള കർണാടക എക്സ്പ്രസ്സ് ഇന്ത്യയിൽ ഏറ്റവും ദൂരം സഞ്ചരിക്കുന്ന പ്രതിദിന ട്രെയിൻ സർവ്വീസ് ആണ്.

1983 ൽ കെ കെ എക്സ്പ്രസ്സ് കേരള എക്സ്പ്രസ്സ് ആയി സ്വതന്ത്ര ട്രെയിൻ ആയി. പ്രതിദിന ട്രെയിൻ ആയതിനാൽ യാത്രക്കാർ ഏറ്റവും അധികം ആശ്രയിക്കുന്നത് കേരള എക്സ്പ്രസ്സിനെയാണ്. യാത്രക്കാർ തിങ്ങി നിറഞ്ഞ് കോച്ചുകൾ എല്ലാം തന്നെ ജനറൽ കോച്ചുകളുടെ സ്ഥിതിയിലാക്കി.

ഉയർന്ന ക്ലാസുകളിൽ കൂടുതൽ തുക ചിലവാക്കി യാത്ര ചെയ്യുന്നവരുടെ സ്വകാര്യതയെയും അന്തസ്സിനെയും മാനിയ്ക്കാതെയാണ് ആളുകൾ സാധാരണ ടിക്കറ്റ് എടുത്ത് ഈ കോച്ചുകളിൽ അതിക്രമിച്ച് കയറിപ്പറ്റുന്നത്. രാത്രികളിൽ ഇരുവശത്തും ഉള്ള സീറ്റുകളുടെ മദ്ധ്യത്തിൽ നിലത്ത് തുണി വിരിച്ച് കിടക്കുന്ന പുരുഷൻമാർ സ്ത്രീകൾക്കും അവരുടെ കൂടെയുള്ളവർക്കും ഭീഷണിയാണ്.

publive-image

12626 കേരള എക്സ്പ്രസ്സ് ബി1 കോച്ചിൽ കഴിഞ്ഞ ഒരു ദിവസം മുഴുവനും വെള്ളം ഇല്ലായിരുന്നു. ഈ കോച്ച് നിലവാരമില്ലാത്തതും കാലഹരണപ്പെട്ടതും ആണ്. സത്യം ഓൺലൈനിൽ ഇന്നലെ പ്രസിദ്ധീകരിച്ച "കേരള എക്സ്പ്രസ്സ് ഓടുന്നു ബോഗികളിൽ വെള്ളമില്ലാതെ" എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾ തോമസ് ചാഴികാടൻ എംപി ഉടൻതന്നെ റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചകഴിഞ്ഞ് കോച്ചിൽ വെള്ളം ലഭ്യമാക്കിയത് യാത്രക്കാർക്ക് ആശ്വാസമായി.

ഏ സി കോച്ചുകളിൽ അതിക്രമിച്ച് കയറുന്നവർ പുറത്തേയ്ക്ക് ഉള്ള വാതിലുകൾ തുറന്നിടുന്നതിനാൽ ചൂട് വായു അകത്തേക്ക് കയറുന്നു. ഇത് ചോദ്യം ചെയ്യുന്ന യാത്രക്കാരുമായി ഇവർ വാഗ്വാദങ്ങളിലേർപ്പെടുന്നത് പതിവാണ്.

ഒരു യാത്രക്കാരൻ തുറന്നിട്ട ബി1 3എസി കോച്ചിലെ പുറം വാതിൽ ചേർത്തടച്ച മറ്റൊരു യാത്രക്കാരന്റെ നെറുംകുംതലയിൽ സീലിംഗ് ഇളകി വീണ് കഴുത്ത് ഉളുക്കി. ഇത്രയും അലംഭാവത്തോടെ, യാത്രക്കാരുടെ സുരക്ഷിതത്വം നോക്കാതെ കാലഹരണപ്പെട്ട കോച്ച് ട്രെയിനുകളിൽ ഘടിപ്പിച്ച് വിടുന്ന ബന്ധപ്പെട്ട റെയിൽവേ ജീവനക്കാർക്കെതിരെ റെയിൽ മന്ത്രാലയം ഉടൻ തന്നെ നടപടികൾ സ്വീകരിച്ചെങ്കിൽ മാത്രമേ ഇതുപോലുള്ള അലംഭാവം ഇല്ലാതാകുകയുള്ളു.

publive-image

ടോയ്ലറ്റുകൾ വൃത്തിഹീനമെന്ന് മാത്രമല്ല അത് വൃത്തിയായി കഴുകാനും ജീവനക്കാർ ഇല്ല. ഫ്ലഷുകൾ മിയ്ക്കതും പ്രവർത്തനരഹിതമാണ്. വാഷ്ബേസിനുകളിലും പല ടൊയ്ലറ്റുകളിലും ജലം വരുന്നതേയില്ല. പഴയ ടാപ്പുകൾ ഒടിഞ്ഞ നിലയിലാണ്.

അര നൂറ്റാണ്ടോളമാകുന്നു കേരള എക്സ്പ്രസ്സ് യാത്രക്കാരെ ഈ വിധം കഷ്ടപ്പെടുത്താൻ തുടങ്ങിയിട്ട്. കൃത്യമായി പറഞ്ഞാൽ 47 വർഷം. സമയത്തിന് പുറപ്പെടുന്നതും സമയത്തിന് എത്തുന്നതും യാത്രക്കാരുടെ ഭാഗ്യം പോലെ ഇരിയ്ക്കും.

ഇന്ത്യയിൽ റെയിൽ പാളങ്ങൾ വിപുലീകരിച്ചു, സിഗ്നൽ സംവിധാനങ്ങൾ ആധുനികമാക്കി. പുതിയ തലമുറ ട്രെയിനുകൾ പിറന്നു.
ഇനി ബുള്ളറ്റ് ട്രെയിനുകൾ ഉൾപ്പെടെ മിന്നൽ വേഗത്തിൽ പായുന്ന എത്രയോ ട്രെയിനുകൾ വരാനിരിക്കുന്നു.

രാജ്യത്തിന് അഭിമാനമായി ഒടുവിൽ എത്തിയ വന്ദേ ഭാരത്, പാളങ്ങളെയും യാത്രക്കാരെയും പുളകിതരാക്കി പായുന്ന ഈ കാലത്താണ്, കേരള എക്സ്പ്രസ്സ് 47 വർഷം പുറകിൽ തന്നെ, കണ്ടം ചെയ്യേണ്ട കോച്ചുമായി തോന്നുന്നപോലെ ഓടുന്നത് എന്ന് അധികൃതർ ഇനിയെങ്കിലും തിരിച്ചറിയണം.

Advertisment