അതിർത്തി രക്ഷാ സേനയിൽ മുപ്പത്തി ഒൻപത് വർഷമായി സേവനം അനുഷ്ഠിക്കുന്ന ഇൻസ്പെക്ടർ മാത്യു വർഗ്ഗീസ് സുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ ഹോം അജയ് കുമാർ മിശ്രയിൽ നിന്നും ഏറ്റു വാങ്ങി

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ഡല്‍ഹി:ജൂൺ ആറിന് രാവിലെ ന്യൂ ഡൽഹയിലെ വിഗ്യാൻ ഭവനിൽ വെച്ച് കേന്ദ്ര ദുരന്ത നിവാരണ സേനയുടെ നാഷണൽ കോൺഫറൻസ് ഓൺ കപ്പാസിറ്റി ബിൽഡിംഗ് ഫോർ ഡിസാസ്റ്റർ റസ്പോൺസ് 2023 നടന്നു. അതേ ചടങ്ങിൽ വെച്ച് അതിർത്തി രക്ഷാ സേനയിൽ മുപ്പത്തി ഒൻപത് വർഷമായി സേവനം അനുഷ്ഠിക്കുന്ന ഇൻസ്പെക്ടർ മാത്യു വർഗ്ഗീസ് സുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ ബഹുമാന്യനായ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ ഹോം അജയ് കുമാർ മിശ്രയിൽ നിന്നും ഏറ്റു വാങ്ങി.

Advertisment

ഇദ്ദേഹം രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും സേവനം അനുഷഠിച്ചിട്ടുണ്ട്. കൂടാതെ പ്രാധാന മന്ത്രിയുടെ സുരക്ഷാ സേന (എസ്.പി.ജി) ൽ പത്ത് വർഷവും, കേന്ദ്ര ദുരന്ത നിവാരണ സേന (എൻ ഡി ആർ എഫ്) ൽ ഏഴ് വർഷവും സേവനം ചെയ്തിട്ടുണ്ട്.

publive-image

ഇദ്ദേഹം കണ്ണൂർ ജില്ലയിൽ കേളകം സ്വദേശിയാണ്. പിതാവ് പരേതനായ കെ വി വർഗ്ഗീസ്, മാതാവ് അന്നകുട്ടി വർഗ്ഗീസ്. ഭാര്യ അന്നകുട്ടി മാത്യൂ, മക്കൾ അഞ്ജലി, ഗ്രേസ്, അലൻ. തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് താമസം. ഇപ്പോൾ ഗുജറാത്തിൽ ഡിപ്ലോയ്ഡ് ആണ്.

Advertisment