മുൻകാമുകിയുടെ നഗ്നചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിലിട്ടു; സമ്മർദ്ദത്തിലാക്കി വിവാഹം കഴിക്കാൻ ശ്രമം; 24കാരൻ അറസ്റ്റിൽ

New Update

publive-image

Advertisment

ഡൽഹി: മുൻകാമുകിയുടെ സ്വകാര്യ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച 24കാരൻ അറസ്റ്റിൽ. പെൺകുട്ടിയെ അപമാനിച്ച് വീട്ടുകാരെ സമ്മർദ്ദത്തിലാക്കി വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുമാർ അവിനാഷ് കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. സാകേത് സ്വദേശിയായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുമാർ അവിനാഷ് കുട്ടിയുടെ അമ്മയുടെ ഫോൺ നമ്പറും ഇതിനൊപ്പം നൽകിയിരുന്നു. വ്യാജ അക്കൗണ്ട് ഉപയോഗിച്ചാണ് ഇയാൾ ചിത്രങ്ങൾ അപ്‍ലോഡ് ചെയ്തത്. ജൂൺ ഒന്ന് മുതൽ വിവിധ നമ്പറുകളിൽ നിന്ന് ഫോൺ കോളുകളും മെസേജുകളും വന്നതോടെയാണ് കുടുംബം ഇത് ശ്രദ്ധിച്ചത്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, തുടങ്ങി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെല്ലാം ഇയാൾ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ വീഡിയോകളും ഫോൺ നമ്പറും പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കുടുംബം ജൂൺ 6ന് പോലീസിൽ പരാതി നൽകി. തുടർന്ന് ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് ഡപ്യൂട്ടി പോലീസ് കമ്മിഷണർ രോഹിത് മീന പറഞ്ഞു. അവിനാഷിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് വിശദാംശങ്ങൾ പുറത്ത് വന്നത്.

കോളേജിൽ പെൺകുട്ടിയും താനും ഒരുമിച്ചാണ് പഠിച്ചതെന്ന് അവിനാഷ് പറഞ്ഞു. ഈ സമയത്ത് തങ്ങൾ പ്രണയത്തിലായിരുന്നെന്നാണ് യുവാവ് പറയുന്നത്. എന്നാൽ ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തതോടെ പെൺകുട്ടി റിലേഷൻഷിപ്പിൽ നിന്ന് പിന്മാറി.

ഇതേത്തുടർന്നാണ് കുടുംബത്തെ സമ്മർദ്ദത്തിലാക്കി വിവാഹത്തിലേക്ക് എത്തിക്കാമെന്ന ചിന്തയിലേക്ക് യുവാവ് കടന്നത്. തുടർന്ന് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചിത്രങ്ങളും വീഡിയോയും പങ്കുവെക്കുകയായിരുന്നു. പ്രതിയുടെ മൊബൈൽ ഫോണും, ലാ‌പ്‌ടോപും പോലീസ് പിടിച്ചെടുത്തു.

Advertisment