കേരളത്തിൽ ഇടതു സർക്കാർ പഞ്ചായത്തീ രാജിനെ നക്കിയും ഞെക്കിയും കൊല്ലുന്നു - എം മുരളി എക്സ് എംഎൽഎ

New Update

publive-image

Advertisment

ന്യൂ ഡൽഹി: അർഹമായ പ്ലാൻ ഫണ്ട് നൽകാതെയും അനുബന്ധ സംവിധാനങ്ങളെ രാഷ്ട്രീയ വത്കരിച്ചും അഴിമതി നിറച്ചും കേരളത്തിലെ പഞ്ചായത്തീരാജ് സംവിധാനത്തെ ഇടതു സർക്കാർ മുക്കിയും നക്കിയും കൊല്ലുകയാണെന്നു രാജീവ്‌ ഗാന്ധി പഞ്ചായത്തീരാജ് സങ്കടൻ കേരള സംസ്ഥാന ചെയർമാൻ എം മുരളി ആരോപിച്ചു.

23 സംസ്ഥാന പഞ്ചായത്തവലോകന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ കോർപറേഷൻ ചെയർമാൻ, ഇടുക്കി ഉസ്മാൻ, എകെ ചന്ദ്രമോഹൻ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. അഖിലേന്ത്യ ചെയർമാൻ മീനാക്ഷി നടരാജൻ അധ്യക്ഷയായിരുന്നു.

Advertisment