New Update
Advertisment
ഡല്‍ഹി:രാജ്യത്ത് 157 പുതിയ നഴ്സിംഗ് കോളേജുകൾ തുടങ്ങുന്നതിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യഘട്ടത്തിൽ കേരളത്തെ ഉൾപ്പെടുത്തുവാൻ കഴിയില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി മൻസൂഖ് മാണ്ഡവ്യ അടൂർ പ്രകാശ് എം.പി യുടെ കത്തിന് നൽകിയ മറുപടിയിൽ വ്യക്തമാക്കി. ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്ന 157 കോളേജുകൾ രാജ്യത്തെ പിന്നോക്ക ജില്ലകളിലാണ് സ്ഥാപിക്കുക. പദ്ധതിയുടെ അടുത്തഘട്ടത്തിൽ കേരളത്തെ പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
നഴ്സിംഗ് സ്കൂളുകൾ കോളേജുകളായി അപ്ഗ്രേഡ് ചെയ്യുന്നതിന് കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയിൽ ഒരു സ്കൂളിന് ഏഴു കോടി രൂപ അനുവദിക്കുന്നുണ്ടെന്നും ഇതിലേക്ക് കേരളത്തിന് പ്രൊപ്പോസൽ നൽകാവുന്നതാണെന്നും മന്ത്രി അറിയിച്ചു.