അയ്യൻകാളിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യണം; പ്രതിഷേധ പ്രകടനങ്ങൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡൽഹി പ്രവാസി പുലയ വെൽഫയർ സൊസൈറ്റി

New Update

publive-image

Advertisment

ഡല്‍ഹി: സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് അയ്യൻകാളിയെ അപമാനിച്ച സംഭവത്തിൽ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതുവരെ കേരളത്തിൽ നടക്കുന്ന എല്ലാ പ്രതിഷേധ പ്രകടനങ്ങൾക്കും പ്രവാസി പുലയ വെൽഫയർ സൊസൈറ്റി ഡൽഹി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.

പ്രതിയെയും ഇയാൾക്ക് കുറ്റകൃത്യം ചെയ്യാൻ അവസരം ഒരുക്കിയവരെയും ഇത്തരം കുറ്റ കൃത്യങ്ങൾ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ മുഴുവൻ ആളുകളെയും കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിൽ കാലതാ മസമുണ്ടായാൽ ഇന്ത്യയുടെ തലസ്ഥാന നഗരിയിലും ശക്തമായ പ്രതിഷേധ പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവരും എന്ന് പ്രവാസി പുലയ വെൽഫയർ സൊസൈറ്റി പ്രഖ്യാപിച്ചു.

Advertisment