/sathyam/media/post_attachments/MHjAlfHr9I1Akx9JsG4y.jpg)
ഡല്‍ഹി: ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് പോകുന്ന പ്രതിദിന ട്രെയിനായ കേരള എക്സ്പ്രസ്സ്, പതിവായി മണിക്കൂറുകളോളം താമസിച്ച് പുറപ്പെടുന്നത് മൂലം മലയാളീ യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയും, വിഷയം പരിഹരിക്കുന്നതിന് മുൻകൈ എടുക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി മലയാളീ കൂട്ടായ്മ (ഡി.എം. കെ) കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് നിവേദനം നൽകി.
ദിവസവും രാത്രി 8. 20 - ന് പുറപ്പെടേണ്ട ട്രെയിൻ, പതിവായി 5 മുതൽ 12 മണിക്കൂർ വരെ താമസിച്ച് പുറപ്പെടുന്നത് മൂലം, കേരളത്തിലെ ഭൂരിഭാഗം സ്റ്റേഷനുകളിലും അർദ്ധ രാത്രിയിലും പുലർച്ചെയുമായാണ് എത്തിച്ചേരുന്നത്. "ഇത് യാത്രക്കാർക്ക് സമയനഷ്ടവും, സാമ്പത്തിക നഷ്ടവും വരുത്തുന്നു. മാത്രവുമല്ല, ഉറക്കിളപ്പ് മൂലം ശാരീരികമായും, മാനസികമായും അവർ തളരുന്നു" നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
വിഷയം കേരളത്തിൽ നിന്നുള്ള എം. പി മാരെയും ധരിപ്പിച്ച് പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഡൽഹി മലയാളീ കൂട്ടായ്മ ഭാരവാഹികളായ എസ്. രമാ, ഷിന്റോ വർഗീസ് എന്നിവർ അറിയിച്ചു.