പ്രവാസി ലീഗൽ സെൽ മികച്ച വിവരാവകാശ പ്രവർത്തകനുള്ള ദേശീയ അവാർഡ് ആർ. രാധാകൃഷ്ണന്

New Update

publive-image

Advertisment

ന്യൂഡൽഹിഃ പ്രവാസി ലീഗൽ സെൽ മികച്ച വിവരാവകാശ പ്രവർത്തകനുള്ള കെ. പദ്മനാഭൻ മെമ്മോറിയൽ ദേശീയ അവാർഡ് ആർ. രാധാകൃഷ്ണന്. വിവരാവകാശ മേഖലയിൽ നടത്തിയ സ്തുത്യർഹമായ ഇടപെടലുകളെ തുടർന്നാണ് ആർ. രാധാകൃഷ്ണന് അവാർഡ് നൽകാനായുള്ള തീരുമാനം.

ജസ്റ്റിസ് സി.സ്. രാജൻ അധ്യക്ഷനായ കമ്മിറ്റിയുടേതാണ് തീരുമാനം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ ജൂലൈ 5 നു നടക്കുന്ന ചടങ്ങിൽ സുപ്രീം കോടതി മുൻ ജഡ്ജി കെ. എം. ജോസഫ് അവാർഡ് നൽകും. ആർ. രാധാകൃഷ്ണൻ ഇപ്പോൾ 24 ന്യൂസ് ചാനലിൽ ഡൽഹി റീജിയണൽ ചീഫായി സേവനമനുഷ്ഠിക്കുന്നു.

Advertisment