/sathyam/media/post_attachments/oWl8iZegkbQD05UtZuZ7.jpg)
ഡ​​ൽ​​ഹി: മൂ​​ന്നു സൈ​​നി​​ക വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ രാ​​ജ്യ​​ത്തി​​ന്‍റെ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​യി അ​​ടി​​സ്ഥാ​​ന പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ച്ച അ​​ഗ്നി​​വീ​​ര​​ന്മാ​​രു​​ടെ ആ​​ദ്യ സം​​ഘ​​ത്തെ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി വി​​ദൂ​​ര ദൃ​​ശ്യ​​സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്തു.
പു​​ത​​പാ​​ത വെ​​ട്ടി​​ത്തെ​​ളി​​ക്കു​​ന്ന അ​​ഗ്നി​​പ​​ഥ് പ​​ദ്ധ​​തി​​യു​​ടെ ആ​​ദ്യ സം​​ഘ​​മാ​​യ​​തി​​ന് ഈ ​​അ​​ഗ്നി​​വീ​​ര​​ന്മാ​​രെ പ്ര​​ധാ​​ന​​മ​​ന്ത്രി അ​​ഭി​​ന​​ന്ദി​​ച്ചു. ഈ ​​പ​​രി​​വ​​ർ​​ത്ത​​ന ന​​യം ന​​മ്മു​​ടെ സാ​​യു​​ധ സേ​​ന​​ക​​ൾ​​ക്കു ക​​രു​​ത്തേ​​കു​​ന്ന​​തി​​ലും ഭാ​​വി​​യി​​ലേ​​ക്ക് അ​​വ​​രെ സ​​ജ്ജ​​രാ​​ക്കു​​ന്ന​​തി​​ലും മാ​​റ്റം വ​​രു​​ത്തും. യു​​വ അ​​ഗ്നി​​വീ​​ര​​ന്മാ​​ർ സാ​​യു​​ധ സേ​​ന​​ക​​ൾ​​ക്കു കൂ​​ടു​​ത​​ൽ യു​​വ​​ത്വ​​മേ​​കു​​മെ​​ന്നും സാ​​ങ്കേ​​തി​​ക വൈ​​ദ​​ഗ്ധ്യം പ​​ക​​രു​​മെ​​ന്നും പ്ര​​ധാ​​ന​​മ​​ന്ത്രി പ​​റ​​ഞ്ഞു.
അ​​ഗ്നി​​വീ​​ര​​ന്മാ​​രു​​ടെ സാ​​ധ്യ​​ത​​ക​​ൾ ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടി​​യ അ​​ദ്ദേ​​ഹം, രാ​​ജ്യ​​ത്തി​​ന്‍റെ പ​​താ​​ക എ​​പ്പോ​​ഴും ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ക്കു​​ന്ന സാ​​യു​​ധ സേ​​ന​​ക​​ളു​​ടെ ധീ​​ര​​ത​​യു​​ടെ പ്ര​​തി​​ഫ​​ല​​ന​​മാ​​ണ് അ​​വ​​രു​​ടെ മ​​നോ​​ഭാ​​വ​​മെ​​ന്നും പ​​റ​​ഞ്ഞു. ഈ ​​അ​​വ​​സ​​ര​​ത്തി​​ലൂ​​ടെ അ​​വ​​ർ നേ​​ടു​​ന്ന അ​​നു​​ഭ​​വം ജീ​​വി​​ത​​ത്തി​​ന് അ​​ഭി​​മാ​​ന​​ക​​ര​​മാ​​കും.
ന​​വ ഇ​​ന്ത്യ ന​​വോ​​ന്മേ​​ഷം നി​​റ​​ഞ്ഞ​​താ​​ണ്. ന​​മ്മു​​ടെ സാ​​യു​​ധ സേ​​ന​​ക​​ളെ ന​​വീ​​ക​​രി​​ക്കാ​​നും സ്വ​​യം​​പ​​ര്യാ​​പ്ത​​മാ​​ക്കാ​​നു​​മു​​ള്ള ശ്ര​​മ​​ങ്ങ​​ൾ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. 21ാം നൂ​​റ്റാ​​ണ്ടി​​ൽ യു​​ദ്ധ രീ​​തി മാ​​റി​​ക്കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്.
ശാ​​രീ​​രി​​ക ഇ​​ട​​പെ​​ട​​ൽ ആ​​വ​​ശ്യ​​മി​​ല്ലാ​​ത്ത യു​​ദ്ധ​​ത്തി​​ന്‍റെ പു​​തി​​യ രീ​​തി​​ക​​ളെ​​ക്കു​​റി​​ച്ചും സൈ​​ബ​​ർ വെ​​ല്ലു​​വി​​ളി​​ക​​ളെ​​ക്കു​​റി​​ച്ചും ച​​ർ​​ച്ച ചെ​​യ്ത അ​​ദ്ദേ​​ഹം, ന​​മ്മു​​ടെ സാ​​യു​​ധ​​സേ​​ന​​ക​​ളി​​ൽ സാ​​ങ്കേ​​തി​​ക​​മാ​​യി പു​​രോ​​ഗ​​മി​​ച്ച സൈ​​നി​​ക​​ർ​​ക്കു പ്ര​​ധാ​​ന പ​​ങ്കു വ​​ഹി​​ക്കാ​​നാ​​കു​​മെ​​ന്നും ചൂ​​ണ്ടി​​ക്കാ​​ട്ടി.
വി​​ശേ​​ഷി​​ച്ച്, ഇ​​ന്ന​​ത്തെ ത​​ല​​മു​​റ​​യി​​ലെ യു​​വാ​​ക്ക​​ൾ​​ക്ക് ഈ ​​സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നും അ​​തി​​നാ​​ൽ വ​​രും കാ​​ല​​ങ്ങ​​ളി​​ൽ ന​​മ്മു​​ടെ സാ​​യു​​ധ​​സേ​​ന​​ക​​ളി​​ൽ അ​​ഗ്നി​​വീ​​ര​​ന്മാ​​ർ പ്ര​​ധാ​​ന പ​​ങ്കു വ​​ഹി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
ഈ ​​പ​​ദ്ധ​​തി സ്ത്രീ​​ക​​ളെ കൂ​​ടു​​ത​​ൽ ശാ​​ക്തീ​​ക​​രി​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചും പ്ര​​ധാ​​ന​​മ​​ന്ത്രി സം​​സാ​​രി​​ച്ചു. വ​​നി​​താ അ​​ഗ്നി​​വീ​​ര​​ർ നാ​​വി​​ക സേ​​ന​​യ്ക്ക് അ​​ഭി​​മാ​​നം പ​​ക​​രു​​ന്നു. അ​​തി​​ൽ ഏ​​റെ സ​​ന്തോ​​ഷ​​മു​​ണ്ട്. മൂ​​ന്നു​​സേ​​ന​​ക​​ളി​​ലും വ​​നി​​താ അ​​ഗ്നി​​വീ​​ര​​രെ കാ​​ണാ​​ൻ താ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്നു.
സി​​യാ​​ച്ചി​​നി​​ലെ വ​​നി​​താ സൈ​​നി​​ക​​രു​​ടെ​​യും ആ​​ധു​​നി​​ക യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ പ​​റ​​ത്തു​​ന്ന വ​​നി​​ത​​ക​​ളു​​ടെ​​യും ഉ​​ദാ​​ഹ​​ര​​ണ​​ങ്ങ​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി സ്ത്രീ​​ക​​ൾ എ​​ങ്ങ​​നെ​​യാ​​ണു സാ​​യു​​ധ സേ​​ന​​ക​​ളെ ന​​യി​​ക്കു​​ന്ന​​തെ​​ന്നും പ്ര​​ധാ​​ന​​മ​​ന്ത്രി വി​​ശ​​ദീ​​ക​​രി​​ച്ചു.
വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ നി​​യ​​മ​​നം ല​​ഭി​​ക്കു​​ന്ന​​ത് അ​​വ​​ർ​​ക്കു വൈ​​വി​​ധ്യ​​മാ​​ർ​​ന്ന അ​​നു​​ഭ​​വ​​ങ്ങ​​ൾ ല​​ഭി​​ക്കാ​​ൻ അ​​വ​​സ​​ര​​മൊ​​രു​​ക്കും. വി​​വി​​ധ ഭാ​​ഷ​​ക​​ളെ​​ക്കു​​റി​​ച്ചും വ്യ​​ത്യ​​സ്ത സം​​സ്കാ​​ര​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും ജീ​​വി​​ത​​രീ​​തി​​ക​​ളെ​​ക്കു​​റി​​ച്ചും പ​​ഠി​​ക്കാ​​ൻ ശ്ര​​മി​​ക്ക​​ണം. കൂ​​ട്ടാ​​യ പ്ര​​വ​​ർ​​ത്ത​​ന​​വും നേ​​തൃ​​പാ​​ട​​വ​​വും അ​​വ​​രു​​ടെ വ്യ​​ക്തി​​ത്വ​​ത്തി​​നു പു​​തി​​യ മാ​​ന​​മേ​​കും.
തെ​​ര​​ഞ്ഞെ​​ടു​​ത്ത മേ​​ഖ​​ല​​ക​​ളി​​ൽ അ​​വ​​രു​​ടെ ക​​ഴി​​വു​​ക​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്താ​​നും അ​​തേ​​സ​​മ​​യം പു​​തി​​യ കാ​​ര്യ​​ങ്ങ​​ൾ പ​​ഠി​​ക്കു​​ന്ന​​തി​​ൽ ജി​​ജ്ഞാ​​സ നി​​ല​​നി​​ർ​​ത്താ​​നും സാ​​ധി​​ക്ക​​ണം. യു​​വാ​​ക്ക​​ളും അ​​ഗ്നി​​വീ​​ര​​ന്മാ​​രും ക​​ഴി​​വു​​റ്റ​​വ​​രാ​​ണ്. ഇ​​രു​​പ​​ത്തി​​യൊ​​ന്നാം നൂ​​റ്റാ​​ണ്ടി​​ൽ രാ​​ജ്യ​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന​​ത് അ​​വ​​രാ​​കും- പ്ര​​ധാ​​ന​​മ​​ന്ത്രി പ​​റ​​ഞ്ഞു. പ്ര​​തി​​രോ​​ധ മ​​ന്ത്രി രാ​​ജ്നാ​​ഥ് സി​​ങ്, വി​​വി​​ധ സേ​​നാ ത​​ല​​വ​​ന്മാ​​ർ എ​​ന്നി​​വ​​രും ഓ​​ൺ​​ലൈ​​നാ​​യി ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us