വിക്രം ഗോഖലെയുടെ മരണവാർത്ത വ്യാജം; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം

author-image
ഫിലിം ഡസ്ക്
New Update

publive-image

ന്യൂഡൽഹി: പ്രമുഖ ടെലിവിഷൻ, ചലച്ചിത്ര നടൻ വിക്രം ഗോഖലെ അന്തരിച്ചു എന്ന വാർത്ത വ്യാജമെന്ന് നിഷേധിച്ച് കുടുംബം. ബുധനാഴ്ച വൈകുന്നേരം മുതൽ പ്രചരിക്കാൻ തുടങ്ങിയ പിതാവിന്‍റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തെറ്റാണെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും മകൾ അഭ്യർഥിച്ചു.

Advertisment

ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് നവംബർ 5 മുതൽ അദ്ദേഹം പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ തന്‍റെ പിതാവിന്‍റെ നിലവിൽ ലൈഫ് സപ്പോർട്ടിൽ ആണെന്നും ഇപ്പോഴും നില ഗുരുതരമായി തുടരുകയാണെങ്കിലും മരിച്ചിട്ടിലെന്നും മകൾ പറഞ്ഞു. കൂടാതെ വിക്രം ഗോഖലെയുടെ പ്രായം 77 വയസ്സാണെന്നും റിപ്പോർട്ടുകളിൽ പ്രചരിക്കുന്ന തരത്തിൽ 82 അല്ലെന്നും അദ്ദേഹത്തിന്‍റെ ഭാര്യ വൃശാലി ഗോഖലെ പറഞ്ഞു.

എന്നാൽ വിക്രം ഗോഖലെയുടെ ആരോഗ്യം വളരെ ഗുരുതരമാണ്. ഒന്നിലധികം അവയവങ്ങൾ പ്രവർത്തിക്കുന്നില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അതിനിടെ, വിക്രം ഗോഖലെയുടെ ആരോഗ്യനിലയെക്കുറിച്ച് ദിനനാഥ് മങ്കേഷ്‌കർ ആശുപത്രിയുടെ ഔദ്യോഗിക പ്രസ്താവനയും ഇറക്കിയിരുന്നു.

Advertisment