/sathyam/media/post_attachments/oJtEFpORZa3esuausnqm.webp)
ഡൽഹി: പോൺ കാണാനും പോൺ താരങ്ങളെപ്പോലെ വസ്ത്രം ധരിച്ചു നടക്കാനും ഭാര്യയെ നിർബന്ധിച്ച യുവാവിനെതിരെ കേസ്. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി ഈസ്റ്റ് റോഹ്താഷ് നഗർ സ്വദേശിക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ഭർത്താവും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയാണെന്നും മുപ്പതുകാരിയായ യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 2020ലാണ് ഇവർ വിവാഹിതരായത്.
ഇതിനുശേഷം മാനസികമായും ശാരീരികമായും പീഡനം തുടരുകയാണെന്നും യുവതി പറഞ്ഞു. നോയ്ഡയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ മുപ്പത്തിയഞ്ചുകാരനാണ് യുവതിയുടെ ഭർത്താവ്.
ഇയാൾ അശ്ലീലചിത്രങ്ങളുടെ അടിമയാണെന്നും ഭാര്യയെ പോൺ കാണാൻ നിർബന്ധിക്കുമെന്നും ഷാഹ്ദാര ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ രോഹിത് മീണ പറഞ്ഞു. പോൺ താരങ്ങളെപ്പോലെ വസ്ത്രം ധരിച്ച് നടക്കാൻ ഇയാൾ ഭാര്യയോട് ആവശ്യപ്പെടുമെന്നും പൊലീസ് പറഞ്ഞു.
ഐപിസി 498എ(ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം), സ്ത്രീധന നിരോധന നിയമത്തിലെ 406(വിശ്വാസവഞ്ചന), 377(അസ്വാഭാവികമായ കുറ്റകൃത്യം) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.