ഡൽഹി മലയാളി അസോസിയേഷൻ ആർകെ പുരം ഏരിയ മലയാളം മിഷനുമായി ചേർന്നു നടത്തിവന്നിരുന്ന മലയാളം ക്ലാസിന്‍റെ പ്രവേശനോത്സവം ഡൽഹി മലയാളി അസോസിയേഷൻ സമുച്ചയത്തിൽ നടന്നു

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

Advertisment

ഡല്‍ഹി: ഡൽഹി മലയാളി അസോസിയേഷൻ ആർകെ പുരം ഏരിയ മലയാളം മിഷനുമായി ചേർന്നു നടത്തിവന്നിരുന്ന മലയാളം ക്ലാസിന്‍റെ പ്രവേശനോത്സവം ജൂലൈ 9 നു ഡൽഹി മലയാളി അസോസിയേഷൻ സമുച്ചയത്തിൽ വെച്ച് നടന്നു. ഏരിയ ചെയർമാൻ എം ജയചന്ദ്രൻ അധ്യക്ഷവഹിച്ച ചടങ്ങിൽ ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് രഘുനാഥ് ഉത്ഘാടനം ചെയ്തു.

publive-image

വിശിഷ്ടാതിഥിയായി പങ്കെടുത്ത ഗ്രാമീണ വികസന മന്ത്രാലയത്തിലെ സാമ്പത്തിക ഉപദേഷ്ടാവ് പി.കെ. അബ്ദുൽ കരീം ഐഇഎസ്, മലയാളം ക്ലാസ്സുകളുടെ പ്രാധാന്യത്തെക്കുറിച്ചും മലയാളം പഠിക്കേണ്ട ആവശ്യതയെക്കുറിച്ചും വിശദമായി സംസാരിച്ചു.

publive-image

ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, മലയാളം ക്‌ളാസുകളുടെ കോർഡിനേറ്ററും ഡൽഹി മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്‍റും ആയ രാഘുനാഥൻ നായർ, വൈസ് ചെയര്‍മാന്‍ എം.കെ. വിജയകുമാർ, സെക്രട്ടറി രത്‌നാകരൻ നമ്പ്യാർ, ജോയിന്റ് സെക്രട്ടറി പി. മുരളീധരൻ, വിമൻസ് വിങ് കൺവീനർ സവിത നാരായണൻ, പ്രോഗ്രാം കൺവീനർ സുരേഷ് ബാബു, ജ്യോതി ലക്ഷ്മി, എന്നിവർ ആശംസകൾ നേർന്നു. സ്നേഹ വിരുന്നും പഠിതാക്കൾക്ക് പഠന സാമഗ്രികളും വിതരണം ചെയ്യുകയും ചെയ്തു.

Advertisment