ഫ്രണ്ട്സ്‌ ഓഫ്‌ വക്ര ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

publive-image

ദോഹ/ഖത്തർ: ഫ്രണ്ട്സ്‌ ഓഫ്‌ വക്ര ഇഫ്താര്‍ മീറ്റു സ്ംഘടിപ്പിച്ചു. ആഷിക്‌ കെ കെ സ്വാഗതവും ഷിഹാബ്‌ തൂണെരി അധ്യക്ഷതയും വഹിച്ച ചടങ്ങ്‌ ഫൈറൂസ്‌ അബൂബക്കർ ഉദ്ഘാടനവും നിർവ്വഹിച്ചു. കൊവിഡ്‌ ‌കാലത്തെ മികച്ച പ്രവർത്തനത്തിനും ഖത്തറിൽ ആരോഗ്യ കായിക കലാമേളകളിൽ വോളണ്ടിയർ ആയി മികച്ച സേവനം കാഴ്ചവെച്ച നാസിഫ്‌ മൊയ്തു വെള്ളാഞ്ചെരിയെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.

Advertisment

അബ്ദുള്ളക്കുട്ടി ഉല്ലാസ്‌, മുഹമ്മദ്‌ റഫീഖ്‌ പള്ളിക്കത്തൊടി, സൽമാൻ തെക്കെവളപ്പിൽ, മിറാഷ്‌ തയ്യിൽ എന്നിവർ ആശംസകൾ അർപ്പിക്കുകയും മുഹമ്മദ്‌ സവാദ്‌ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

വക്ര റൊയൽ പാലസിൽ വച്ചു നടന്ന ചടങ്ങിനു സനീബ്‌, ഷനൂജ്‌, അജ്മൽ, സമീർ, മുഹ്സിൻ കെ വി എന്നിവർ നേതൃത്വം നൽകി.

Advertisment