/sathyam/media/post_attachments/vnDq1PhZHxhB7NRz8N2v.jpg)
പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന സർക്കാർ സമീപനം തിരുത്തണമെന്ന് ഇൻകാസ് ദുബൈ തൃശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഗൾഫ് നാടുകളിലേക്ക് പോകുന്ന പ്രവാസികളിൽ നിന്നും എയർപോർട്ടിൽ നിന്നുള്ള കോവിഡ് പരിശോധനക്ക് 2500 രൂപ മുതലാണ് ചാർജ്ജ് ഈടാക്കുന്നത്.
പുറത്ത് 300 രൂപ മാത്രമുള്ള ടെസ്റ്റിനാണ് എയർപോർട്ടിൽ ഇത്രയും ഭീമമായ നിരക്ക് ഈടാക്കുന്നതെന്നത് നീതീകരിക്കാനാവാത്തതാണെന്ന് ഇൻകാസ് ദുബൈ തൃശൂർ ജില്ലാ പ്രസിഡന്റ് ബി പവിത്രൻ, ജനറൽ സെക്രട്ടറി റിയാസ് ചെന്ത്രാപ്പിന്നി, ട്രഷറർ ഫിറോസ് മുഹമ്മദാലി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലും ഉപജീവനം തേടി പോകുന്ന പ്രവാസികളെ മനപ്പൂർവ്വം ദ്രോഹിക്കുന്ന നിലപാടാണ് കേരള സർക്കാർ സ്വീകരിക്കുന്നത്. സർക്കാരിന്റെ ഈ സമീപനം തിരുത്തി, വിദേശത്തേക്ക് മടങ്ങുന്ന പ്രവാസികളുടെ എയർപോർട്ടിലുള്ള കോവിഡ് പരിശോധന സൗജന്യമാക്കണമെന്നും ഇൻകാസ് ദുബൈ തൃശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us