മലയാളി വിദ്യാർത്ഥിനി ദുബായിൽ മരണപ്പെട്ടു

New Update

publive-image

ദുബായ്: മലയാളി വിദ്യാർത്ഥിനി ദുബായിൽ മരണപ്പെട്ടു. കണ്ണൂർ കണ്ണോത്തുംചാലിൽ സുഹ്റാസിലെ  കടലക്കാരൻ മഹ്‌റൂഫിന്റെയും മുൻ കേന്ദ്ര മന്ത്രി ഇ അഹമ്മദിൻ്റെ മരുമകളും എന്‍ഐ മോഡല്‍ സ്കൂള്‍ അധ്യാപികയുമായ സബ്രീനയുടെയും മകൾ മനാൽ സുഹറ (13) ആണ് മരണപ്പെട്ടത്. എന്‍ഐ മോഡല്‍ സ്കൂള്‍ എട്ടാം ക്ലാസ്  വിദ്യാർത്ഥിനിയാണ്. ദുബായ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സഹോദരങ്ങൾ: ഫിസ മറിയം (ബിടെക് സ്റ്റുഡൻ്റ്, ബാംഗ്ലൂർ), മാഹിറ സൈനബ്. കബറടക്കം ദുബായ് അല്‍ ഖോസില്‍ നടന്നു.

Advertisment
news dubai
Advertisment