യാത്ര വിലക്ക് നീക്കി യുഎഇ; ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സെപ്റ്റംബർ 12 മുതൽ പ്രവേശനാനുമതി

New Update

publive-image

ദുബൈ: രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഇനിമുതൽ യുഎഇയിലക്ക് പ്രവേശിക്കാം. നേരത്തെ വിലക്കേർപ്പെടുത്തിയിരുന്ന രാജ്യങ്ങളിലുള്ളവർക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച വാക്‌സിൻ സ്വീകരിച്ച് യുഎഇയിലേക്ക് പോകാം. സെപ്റ്റംബർ 12 മുതലാണ് പ്രവേശനാനുമതി.

Advertisment

ഇന്ത്യക്കു പുറമേ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, വിയറ്റ്‌നാം, നമീബിയ, സാംബിയ, കോംഗോ, ഉഗാണ്ട, സിയറ ലിയോൺ, ലൈബീരിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനാനുമതി ലഭിക്കും.

യാത്രക്കാർ വിമാനത്തിൽ പ്രവേശിക്കുന്നതിന് മുൻപ് റാപ്പിഡ് പി സി ആർ പരിശോധന നടത്തണം. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് യുഎഇയിലെത്തി നാലാം ദിവസവും എട്ടാം ദിവസവും കൊറോണ പരിശോധനയ്‌ക്ക് വിധോയരാവണം.

16 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഈ നിയമങ്ങൾ ബാധകമല്ല എന്ന് യുഎഇ അറിയിച്ചു. കൊറോണ മൂലം ഒരു വർഷക്കാലമായി നീണ്ട ദുബൈ 2020 വേൾഡ് ഫെയർ എക്‌സ്‌പോ നടത്തുന്നതിന്റെ ഭാഗമായി ദുബൈയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു വരുന്നു. ഒക്ടോബർ ഒന്ന് മുതലാണ് എക്‌സ്‌പോ നടക്കുക.

പകർച്ചവ്യാധിയെ തുടർന്ന് യുഎഇയുടെ സാമ്പത്തിക വളർച്ചക്ക് ഊർജ്ജം പകരുവാനാണ് എക്‌സ്‌പോ നടത്തുന്നത്. എക്‌സ്‌പോയുടെ ഭാഗമായി കൂടുതൽ രാജ്യങ്ങൾക്ക് അവിടുത്തെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രവേശനാനുമതി നൽകുമെന്ന് അധികൃതർ അറിയിച്ചു.

NEWS
Advertisment