ഭര്‍ത്താവിന്റെ സ്വകാര്യത ലംഘിച്ചെന്ന് പരാതി; ഭാര്യയ്ക്ക് പിഴ ശിക്ഷ വിധിച്ച് ദുബൈ കോടതി

New Update

publive-image

ദുബൈ: ഭര്‍ത്താവിന്റെ സ്വകാര്യത ലംഘിച്ചെന്ന പരാതിയില്‍ ഭാര്യയ്ക്ക് 2000 ദിര്‍ഹം പിഴ. ഭര്‍ത്താവിന്റെ ഫോണ്‍ നമ്പറും അദ്ദേഹത്തിന്റെ വീടിന്റെ ചിത്രവും അദ്ദേഹവുമായുള്ള ചില വാട്സ്ആപ് ചാറ്റുകളും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതിനാണ് നടപടി.

Advertisment

ഇരുവരും തമ്മിലുള്ള വിവാഹ മോചനക്കേസ് നടന്നുവരുന്നതിനിടെയാണ് ഇത്തരമൊരു നടപടി. 40 വയസുകാരിയായ സ്വദേശി വനിതയാണ് ശിക്ഷിക്കപ്പെട്ടത്. ഈ വര്‍ഷം ജനുവരിയിലാണ് കേസിന് ആധാരമായ സംഭവം.

തന്റെ ഫോണ്‍ നമ്പറും ഭാര്യയുമായുള്ള സ്വകാര്യ ചാറ്റും ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ പുറത്തുവിട്ടെന്നാരോപിച്ചാണ് ഭര്‍ത്താവ് ബര്‍ദുബൈ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.  തന്റെ സ്വകാര്യത ലംഘിക്കുന്ന നടപടികളാണിവയെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. അതേസമയം കോടതിയില്‍ ഭാര്യ കുറ്റം നിഷേധിച്ചു. എന്നാല്‍ വാദത്തിനൊടുവില്‍ ഭാര്യ കുറ്റക്കാരി തന്നെയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

NEWS
Advertisment