യു എ ഇ പ്രവാസി 'സാഹിത്യോത്സവ് 2021' ഇന്ന്

New Update

publive-image

അജ്മാൻ : കലയും സാഹിത്യവും വരയും ധർമ്മാദിഷ്ഠിത കലയുടെ തിലകകുറിയായി അലിഞ്ഞു ചേരുകയാണ്. പന്ത്രണ്ടാമത് യു എ ഇ പ്രവാസി 'സാഹത്യോത്സവ് 2021' കഴിഞ്ഞ രണ്ടു മസാക്കാലമായി യൂനിറ്റ് സെക്ടർ സെൻട്രൽ മത്സരങ്ങളുടെ ചൂടിലായിരുന്നു.

Advertisment

മത്സരാർത്ഥികൾ വിവിധ ഘടകങ്ങളിലായി 288 യൂനിറ്റിലൂടെ 53 സെക്‌ടറുകൾ കടന്ന് ഏഴു എമിറേറ്റുകളിലെ 11 സെൻട്രലുകളിൽ നിന്ന് 264 സാഹിത്യോത്സവുകളിൽ മത്സരിച്ചു വിജയിച്ചു. 550 മത്സരാർത്തികളാണ് യു എ ഇ നാഷനൽ പ്രവാസി സാഹിത്യോത്സവിൽ എത്തുന്നത്.

മാപ്പിളപ്പാട്ട്, പ്രസംഗം, സൂഫി ഗീതം, കവാലി, മദ്ഹ് ഗാനം, സംഘ ഗാനം, കഥ, കവിത, ഹൈക്കൂ കവിത, ജലചയം, പെൻസിൽഡ്രോയിങ്, സോഷ്യൽ ട്വീറ്റ്, അറബിക്കാലിഗ്രാഫി, ഫാമിലി മാഗസിൻ തുടങ്ങി അമ്പതിലധികം മത്സരങ്ങൾക്കാണ് പ്രവാസി സാഹിത്യോത്സവ് ഓൺ ലൈൻ പ്ലാറ്റ് ഫോം വേദി യാകുന്നത്.

പ്രത്യേകം സജ്ജമാക്കിയ മൂന്ന് ഡിജിറ്റൽ സ്റ്റുഡിയോ സംവിധാനത്തിൽ ആണ് മത്സരം നടക്കുന്നത് pravasi sahithyotsav uae എന്ന യൂട്യൂബ് ചാനലിൽ ലൈവായി വീക്ഷിക്കാവുന്നതാണ്. നാഷനൽ മത്സരത്തിനു ശേഷം പ്രവാസി സാഹിത്യോത്സവിന്റെ ഗ്രാന്റ് ഫിനാലെ ഡിസംബർ 3 നു ഓൺലൈനിൽ നടക്കും.

Advertisment