New Update
/sathyam/media/post_attachments/pQi7Rp7JhjWI2sM93Cx3.jpg)
ദുബായ് : 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി യുഎഇ. ബൂസ്റ്റർ ഡോസ് കർശനമാക്കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു. കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വരവോടെയാണ് പ്രതിരോധം ശക്തിപ്പെടുത്തി നിയമം കർശനമാക്കിയത്.
Advertisment
ഇതിന് പിന്നാലെ കൊറോണ പ്രതിരോധ വാക്‌സിനെടുത്ത് ആറ് മാസം കാലാവധി തീർന്നവരുടെ അൽഹൊസൻ ആപ്പിൽ പച്ച നിറം മാറി ചാര നിറമായി. ഇനി ബൂസ്റ്റർ ഡോസ് എടുത്താലേ പച്ച നിറമാകൂ.
നേരത്തെ രണ്ടാമത്തെ ഡോസ് എടുത്ത് 6 മാസം പിന്നിട്ടവർക്കും പിസിആർ ടെസ്റ്റ് എടുത്താൽ ഗ്രീൻ പാസ് ലഭിച്ചിരുന്നു. അബുദാബിയിൽ സർക്കാർ സ്ഥാപനങ്ങളിലേക്കും ഷോപ്പിങ് മാൾ ഉൾപ്പെടെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കും പ്രവേശനം ലഭിക്കാൻ ഗ്രീൻ പാസ് നിർബന്ധമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us