/sathyam/media/post_attachments/aTFW7m5No3I22NsUXakq.jpeg)
ദുബൈ: യു എ ഇയുടെ അമ്പതാമത് ദേശീയ ദിനാഘോഷത്തിൽ പങ്കുചേർന്ന്, ചെന്ത്രാപ്പിന്നി സ്വദേശികളുടെ കൂട്ടായ്മയായ തട്ടകം ചെന്ത്രാപ്പിന്നിക്കൂട്ടം 'സല്യൂട്ട് ഇമാറാത്ത് സംഘടിപ്പിച്ചു. പ്രസിഡന്റ് റിയാസ് ചെന്ത്രാപ്പിന്നി അദ്ധ്യക്ഷത വഹിച്ചു.
/sathyam/media/post_attachments/dNyQD1hcmEfN5qlwhvgo.jpeg)
തട്ടകം കുടുംബത്തിലെ കുട്ടികൾ അവതരിപ്പിച്ച 'കിഡ്സ് പരേഡ്' ഏറെ ശ്രദ്ധേയമായി. യു എ ഇയുടെ ദേശീയ പതാക കൈയ്യിലേന്തിയാണ് കുട്ടികൾ പരേഡ് നടത്തിയത്. ഷക്കീർ ബാവു, ഷാഫി ചെന്ത്രാപ്പിന്നി, ആന്റോ ഫ്രാൻസിസ്, അബ്ദുൽ നാസർ എന്നിവർ പരേഡ് നിയന്ത്രിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കുചേർന്ന്, യു എ ഇയിൽ ആരോഗ്യ രംഗത്ത് പ്രവർത്തിച്ച ചെന്ത്രാപ്പിന്നി സ്വദേശികളായ ആരോഗ്യ പ്രവർത്തകർക്ക് തട്ടകം സ്നേഹാദരവ് സമ്മാനിച്ചു. ഡോ. അനിൽ ചിറ്റേഴത്ത് രാമൻ, ഡോ. മർവ ഷംസ്, ഡോ. ആര്യ അജിത് കുമാർ, റിനി ബെന്നി, സൂര്യ ലെവിൻ, ലുബ്‌ന ഇബ്രാഹിം, ഷംനമോൾ ബാഹിർ എന്നിവർ ആദരവ് ഏറ്റുവാങ്ങി.
കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കീഴിൽ നടന്ന സംസ്ഥാന തല വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തിൽ കൺസൊലേഷൻ പ്രൈസ് നേടിയ കെ എ നൗഷാദ്, ഐ വി എൽ വോളിബോൾ ടൂർണ്ണമെന്റിൽ വിജയം നേടിയ തട്ടകം - എസ് എൻ എസ് സി വോളിബോൾ ടീം കോച്ച് സജ്ജാദ് തുരുത്തി, ടീം മാനേജർ നിയാസ് റഹ്‌മാൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. വോളിബോൾ ടീം അംഗങ്ങൾക്കുള്ള സ്നേഹാദരവും കൈമാറി.
കുടുംബാംഗങ്ങൾക്കായി വിവിധ മത്സര പരിപാടികളും സംഘടിപ്പിച്ചിരുന്നു. അൻവർ കോയാസ്, ജോയിഷ് ജോസ്, സുഭാഷ് ദാസ്, രമേഷ് നായർ, ദിനേശ് തുടങ്ങിയവർ മത്സര പരിപാടികൾ നിയന്ത്രിച്ചു.
സുനിൽ ടി ജി, അനിൽ കുമാർ, ബദർ, സലീം വി എം, ഷംസുദ്ധീൻ തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ജ്ഞാനശേഖരൻ സ്വാഗതവും, അസി. ട്രഷറർ റാഫി പുതിയവീട്ടിൽ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us