ഫോര്‍മുല വണ്‍ ലോക കിരീടം റെഡ്ബുള്ളിന്റെ മാക്‌സ് വേഴ്‌സ്റ്റപ്പന് ! മാഴ്സ്റ്റപ്പന്റേത് കന്നിക്കിരീടം. അവസാന ലാപ്പില്‍ മറികടന്നത് മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടനെ ! ഇതിഹാസ താരം മൈക്കല്‍ ഷൂമാക്കറിന്റെ റെക്കോര്‍ഡ് തകര്‍ക്കാമെന്ന ഹാമില്‍ട്ടണിന്റെ മോഹം തല്ലിക്കെടുത്തി വേഴ്സ്റ്റപ്പന്റെ നേട്ടം

New Update

publive-image

അബുദാബി : ഫോര്‍മുല വണ്‍ ലോകകിരീടം റെഡ്ബുള്ളിന്റെ മാക്‌സ് വേഴ്സ്റ്റപ്പന്. ഫോര്‍മുല വണ്‍ കാറോട്ട സീസണിലെ അവസാനത്തേതായ അബുദാബി ഗ്രാന്‍പ്രിയില്‍ ഒന്നാമതെത്തിയാണ് വേഴ്സ്റ്റപ്പന്‍ ലോക ചാംപ്യനായത്. ഡച്ച് താരമായ വേഴ്സ്റ്റപ്പന്‍ ഇതാദ്യമായാണ് കിരീടം നേടുന്നത്.

Advertisment

അവസാന ലാപ്പിലാണ് വേര്‍സ്റ്റപ്പന്‍ മെഴ്‌സിഡീസ് താരം ലൂയിസ് ഹാമില്‍ട്ടനെ മറികടന്നത്. അവസാന മത്സരത്തിന് ഇറങ്ങുന്നതിനു മുന്‍പ് ഇരുവര്‍ക്കും ഒരേ പോയിന്റായിരുന്നു. ആദ്യ റൗണ്ടുകളിലെ മികവില്‍ പോള്‍ പൊസിഷന്‍ വേഴ്സ്റ്റപ്പനായിരുന്നു.

369.5 പോയിന്റെ വീതമായിരുന്നു ഇവരുവര്‍ക്കും. നിലവില്‍ ഏഴു കിരീടങ്ങളുമായി ഇതിഹാസ താരം മൈക്കല്‍ ഷൂമാക്കറിന് ഒപ്പമുള്ള ഹാമില്‍ട്ടന്‍, വിജയിച്ചിരുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ എഫ് വണ്‍ കിരീടങ്ങളെന്ന റെക്കോര്‍ഡിലെത്തുമായിരുന്നു.

Advertisment