/sathyam/media/post_attachments/8BirVggkfCM2ltry0Z4u.jpg)
യു.എ.ഇ: ഇ​ന്ത്യ​യി​ൽ നി​ന്ന് ഷാ​ർ​ജ​യി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്ക് യു​എ​ഇ ഫെ​ഡ​റ​ൽ അതോ​ റി​റ്റി​യു​ടേ​യോ (ഐ​സി​എ) ജി​ഡി​ആ​ർ​എ​ഫ്എ​യു​ടേ​യോ മു​ൻ​കൂ​ർ അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്ന് ഔ​ദ്യോ​ഗി​ക എ​യ​ർ​ലൈ​നാ​യ എ​യ​ർ അ​റേ​ബ്യ. അ​തേ​സ​മ​യം, അ​ബു​ദാ​ബി, അ​ൽ​ഐ​ൻ വീ​സ​ക്കാ​ർ​ക്ക് ഐ​സി​എ​യു​ടെ അ​നു​മ​തി തേ​ടേ​ണ്ടി​വ​രും. മ​റ്റ് ആ​റ് എ​മി​റേ​റ്റി​ലു​ള്ള​വ​ർ​ക്ക് അ​നു​മ​തി തേ​ടാ​തെ ഷാ​ർ​ജ​യി​ൽ വി​മാ​ന​മി​റ​ങ്ങാം.
നേ​ര​ത്തെ ഷാ​ർ​ജ​യി​ൽ എ​ത്തു​ന്ന ദു​ബാ​യ് വീ​സ​ക്കാ​ർ​ക്ക് ജി​ഡി​ആ​ർ​എ​ഫ്എ​യു​ടെ​യും മ​റ്റ് എ​മി​റേ​റ്റു​ക​ളി​ലെ വി​സ​ക്കാ​ർ​ക്ക് ഐ​സി​എ​യു​ടെ​യും അ​നു​മ​തി നി​ർ​ബന്ധ​മാ​യി​രു​ന്നു. ഇ​താ​ണ് ഇപ്പോൾ ഒ​ഴി​വാ​ക്കി​യ​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us