കോൺഗ്രസിന്റെ തിരിച്ചു വരവ് രാജ്യനന്മക്കു അനിവാര്യം; ഇൻകാസ് ഫുജൈറ

New Update

publive-image

ഫുജൈറ: ലോക ജനാധിപത്യത്തിന് തന്നെ മാതൃകയായ ഏറ്റവും വലിയ ജനാധിപത്യ മതേതര പ്രസ്ഥാനമായ, 137 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യത്തു ശക്തിയായി തിരിച്ചു വരേണ്ടത്  മതേതര ഭാരതത്തിന്റെ നിലനിൽപ്പിനും ഐക്യത്തിനും അനിവാര്യമാണെന്നു ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു.

Advertisment

publive-image

രാജ്യം വലിയ വെല്ലു വിളികളെ നേരിട്ട് കൊണ്ടിരിക്കുമ്പോൾ ജനങ്ങൾ  പ്രത്തീസ്ഖയോടെ നോക്കുന്ന ഏക പ്രസ്ഥാനം കോൺഗസ് മാത്രമാണ്. ഇൻകാസ് ഫുജൈറ സംഘടിപ്പിച്ച കോൺഗ്രസിന്റെ 137 -മതു  സ്ഥാപക ദിനാചരണവും കോൺഗ്രസ് നേതാക്കളായ പി ടി തോമസ്, കെ കരുണാകരൻ എന്നിവരുടെ അനുസ്മരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി ടി തോമസ് ന്റെ നിര്യാണം മൂലം ആഘോഷങ്ങൾ ഒഴിവാക്കിയാണ് പരിപാടി  നടത്തിയത്.  ജനറൽ സെക്രട്ടറി  ജോജു മാത്യു ആമുഖ പ്രസംഗം നടത്തി. ഗ്ലോബൽ  കമ്മിറ്റി അംഗം പി സി ഹംസ, ട്രഷറർ നാസർ പാണ്ടിക്കാട്, പ്രേമിസ്  പോൾ,  മുരളീധരൻ കെ, ജി പ്രകാശ്, അബ്ദുൽ സമദ്, സക്കീർ, കോട്ടയം ബ്ലോക്ക് കോൺഗ്രസ് സെക്രെട്ടറി സാബു, ജിതേഷ് നമ്പറോൻ, തുടങ്ങിയവർ പ്രസംഗിച്ചു.

നാസർ പറമ്പൻ, ഉസ്മാൻ ചൂരക്കോട്, ജില്ലാ പ്രസിഡന്റ്മാർ, മറ്റു ഭാരവാഹികൾ, തുടങ്ങിയവർ നേതൃത്വം നൽകി. കെ പി സി സി യുടെ 137  ചലഞ്ചിന് പൂർണ്ണ പിന്തുണ നല്കാൻ യോഗം തീരുമാനിച്ചു.

Advertisment