കൽബ ഷട്ടിൽ ടൂർണമെന്റ്; വിയോളയും, ശരത്തും ജേതാക്കൾ

New Update

publive-image

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ സംഘടിപ്പിച്ച ഷട്ടിൽ ടൂർണമെന്റ് വിജയികൾ സംഘാടകർക്കും ക്ലബ് ഭാരവാഹികൾക്കുമൊപ്പം.

Advertisment

കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ സംഘടിപ്പിച്ച ഏറോപ്ലെൻ യു ബി എൽ ഫാമിലി ന്യൂ ഇയർ ഷട്ടിൽ ടൂർണമെന്റിൽ വിയോള ,ശരത്ത് എന്നിവർ ജേതാക്കളായി. അൻവർ അനുരാഗ് ടീം രണ്ടാം സ്ഥാനം നേടി.

കൽബ ക്ലബ്ബിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച പുതിയ മൂന്ന് ഇൻഡോർ ഷട്ടിൽ കോർട്ടുകളിൽ ആദ്യമായി യുഎഇ യിലെ പ്രമുഖ കളിക്കാർ അണിനിരന്ന വാശിയേറിയ മത്സരങ്ങൾ കാണികളിൽ വലിയ ആവേശമാണ് ഉയർത്തിയത്.

മത്സരങ്ങൾ കാണാൻ  സ്ത്രീകളും  കുട്ടികളുമടക്കം ധാരാളം ആളുകൾ  എത്തിയിരുന്നു. ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ സമ്മാനദാന ചടങ്ങ്  ഉദ്ഘാടനം ചെയ്തു. ജനറൽസെക്രട്ടറി അബ്ദുൽ സമദ്, ട്രഷറർ ആന്റണി സി എക്സ്, സ്പോർട്സ് കൺവീനർ  സൈനുദ്ധീൻ നാട്ടിക, മെമ്പർ അബ്ദുൽ കാലം, തുടങ്ങിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Advertisment