/sathyam/media/post_attachments/cV7xkgnXan9Vodk9h9A9.jpg)
അബുദാബി: ദുബായിൽ വിസ അപേക്ഷകർ വിവരങ്ങൾ നൽകുന്നതിൽ ശ്രദ്ധിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറിയിച്ചു. ഇക്കാര്യത്തിൽ അപേക്ഷകർ പലപ്പോഴും അശ്രദ്ദ വരുത്തുന്ന സാഹചര്യത്തിലാണ് ജിഡിആർഎഫ് വീണ്ടും അറിയിപ്പുമായി രംഗത്തെത്തിയത്.
ദുബായിൽ വിസ സേവനങ്ങൾ തേടുവർ കൃത്യമായ വിവരങ്ങൾ നൽകാൻ ശ്രമിക്കണമെന്നും അല്ലാത്ത പക്ഷം നടപടികൾക്ക് കാലതാമസം നേരിടേണ്ടി വരുമെന്നും ജിഡിആർഎഫ് അറിയിച്ചു.
അമർസെന്ററുകൾ, വകുപ്പിന്റെ മറ്റ് സ്മാർട്ട് ചാനലുകൾ വഴി ഡിപ്പാർട്ട്‌മെന്റിലേക്ക് സമർപ്പിക്കുന്ന രേഖകളിൽ കൃത്യമായ വിവരങ്ങൾ നൽകേണ്ടതുണ്ട്. ശരിയായ മേൽവിലാസങ്ങൾ, ഇമെയിൽ ഐഡി, ഫോൺ നമ്പർ മറ്റ് വിവരങ്ങൾ എല്ലാം കൃത്യമാണോ എന്ന് സൂക്ഷ്മമായി പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയുടെ ഓരോ ഘട്ടവും അപേക്ഷകരെ അറിയിക്കുന്നത്. ഏറ്റവും വേഗത്തിലാണ് ദുബായിൽ വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നത്. അപേക്ഷകർക്ക് മികച്ച സേവനങ്ങൾ ലക്ഷ്യമാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. എന്നാൽ ചില സമയങ്ങളിൽ അപേക്ഷകർ തെറ്റായ വിവരങ്ങൾ നൽകുന്നത് മൂലം നടപടിക്രമങ്ങൾക്ക് കാലതാമസം നേരിടേണ്ടി വരാറുണ്ട്. അതുകൊണ്ട് അപേക്ഷകർ കൃത്യമായ വിവരങ്ങൾ നൽകുകയും പരിശോധിച്ച് ഉറപ്പു വരുത്തുകയും ചെയ്യേണ്ടതുണ്ടെന്നും ജിഡിആർഎഫ് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us