യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് ആന്റണി പെരുമ്പാവൂർ

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

അബുദാബി: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിലെ ഗവൺമെന്റ് അഫയേഴ്‌സ് തലവൻ ബാദ്രേയ്യ അൽ മസ്‌റൂയാണ് ആന്റണി പെരുമ്പാവൂരിന് ഗോൾഡൻ വിസ കൈമാറിയത്.

Advertisment

അബുദാബി ചേംബർ വൈസ് ചെയർമാനും ലുലുഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി, അബുദാബി ചേംബർ ഡയറക്ടർ ജനറൽ മുഹമ്മദ് ഹിലാൽ അൽ മെഹരി എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കാണ് യുഎഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി. താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയവും നേരത്തെ യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങിയിരുന്നു. ഇന്ത്യൻ സിനിമ മേഖലയിൽ നിന്നു ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ താരദമ്പതികളാണ് ഫഹദും നസ്രിയയും. ഇസിഎച്ച് ആസ്ഥാനത്ത് വെച്ചാണ് ഫഹദും നസ്രിയയും ഗോൾഡൻ വിസ സ്വീകരിച്ചത്.

Advertisment