ദുബായ് ഇന്റർനാഷണൽ വിമാനത്താവളത്തില്‍ നവീകരണ ജോലികൾ നടക്കുന്നതിനാല്‍ ഒരു വിഭാഗം ഫ്ലൈദുബായ് വിമാനങ്ങള്‍ ദുബായ് വേൾഡ് സെൻട്രലില്‍ നിന്നും സര്‍വീസ് നടത്തും

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

ദുബായ്: ഒരു വിഭാഗം ഫ്ലൈദുബായ് വിമാനങ്ങൾ വരുന്ന മെയ് 9 മുതൽ ജൂൺ 22 വരെ ദുബായ് വേൾഡ് സെൻട്രൽ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തും. ദുബായ്  ഇന്റർനാഷണൽ വിമാനത്താവളത്തിലെ വടക്കേ റൺവേയുടെ നവീകരണ ജോലികൾ  ഈ കാലയളവിൽ നടക്കുന്നതു കൊണ്ടാണ് കുറേ ഫ്ലൈറ്റുകൾ ദുബായ് വേൾഡ് സെൻട്രലിലേക്ക് മാറുന്നത്.

Advertisment

കൊച്ചിയും കോഴിക്കോടും അടക്കം 34 കേന്ദ്രങ്ങളിലേക്കുള്ള ഫ്ലൈറ്റുകളാണ് വേൾഡ് സെൻട്രലിലേക്ക് മാറുക. മൊത്തം 95- ലേറെ കേന്ദ്രങ്ങളിലേക്ക് ഫ്ലൈ ദുബായ് സർവീസ് നടത്തുന്നു. വേൾഡ് സെൻട്രലിലേക്ക് മാറുന്ന 34-ൽ കാട്മൺഡു, ഖാർത്തും, അലക്സാൻഡ്രിയ, എന്റ ബെ, മഷാദ് എന്നിവിടങ്ങളിലേക്ക് ദുബായ് ന്റർനാഷണലിൽ നിന്നും സർവീസുണ്ടായിരിക്കുന്നതാണെന്ന് ഫ്ലൈദുബായ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഘയ്ത് അൽ- ഘയ്ത് പറഞ്ഞു.

ലോകത്തിലെ മുൻ നിര വിമാനത്താവളമെന്ന സ്ഥാനം നിലനിർത്താൻ ദുബായ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ റൺവേ വിപുലീകരണം അനിവാര്യമാണ്. 2019 ലും റൺവേ വിപുലീകരണം നടക്കുകയുണ്ടായി. അന്നും കുറേ ഫ്ലൈ ദുബായ് സർവീസുകൾ വേൾഡ് സെൻട്രലിലേക്ക് മാറ്റുകയുണ്ടായി.

നവീകരണത്തിനു ശേഷം പഴയ പോലെ സർവീസുകളെല്ലാം ദുബായ് ഇന്റർനാഷണലിൽ നിന്ന് തന്നെ ആയിരിക്കുമെന്ന് ഘയ്ത് പറഞ്ഞു. ഫ്ലൈദുബായ്  വെബ് സൈറ്റിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്. കൂടാതെ എയർലൈനിൽ നിന്ന് യാത്രക്കാരെ ബന്ധപ്പെടുന്നതുമാണ്.

വേൾഡ് സെൻട്രലിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് സൗജന്യ പാർക്കിങ് സൗകര്യമുണ്ടാവും. കൂടാതെ വേൾഡ് സെൻട്രലിൽ നിന്ന് ദുബായ് ഇന്റർനാഷണലിലേക്കും തിരിച്ചും ഓരോ അര മണിക്കൂർ കൂടുമ്പോഴും റോഡ്സ് ആന്റ് ട്രാൻസ്പോർട് അതോറിറ്റി സൗജന്യ ബസ് സർവീസ് നടത്തുന്നതുമാണ്.

കൊച്ചിക്കും കോഴിക്കോടിനും പുറമെ ആഡിസ് അബാബ, അഹമ്മദാബാദ്, അലക്സാൺഡ്രിയ, അൽ ഉല, ബഹറിൻ, ചറ്റോഗ്രാം, ചെന്നൈ, ഡൽഹി, ദമാം, ധാക്ക, ദോഹ, എന്റബെ, ഫൈസ്ലാബാദ്, ഹൈദരാബാദ്, ജിദ്ദ, കറാച്ചി, കാട്മൺഡു, ഖാർത്തും, കോൽക്കത്ത, കുവൈറ്റ്, ലക്നോ, മദീന, മഷാദ്, മുൽടാൻ, മുംബൈ, മസ്കറ്റ്, നജാബ്, ഖത്തർ, റിയാദ്, സലാല, സിയാൽക്കോട്ട്, യാൻബു എന്നിവയാണ്  വേൾഡ് സെൻട്രലിലക്ക് മാറുന്ന 34 സർവീസുകൾ.

IATA Travel Centre, IATA destination tracker എന്നിവയിൽ കാണുന്നതു പ്രകാരമുള്ള എല്ലാ ചട്ടങ്ങളും യാത്രക്കാർ പാലിക്കേണ്ടതാണ്. അവർക്ക് http://flydubai.com -ലെ COVID 19 information hub സന്ദർശിക്കാവുന്നതുമാണ്. ടിക്കറ്റുകൾ http://flydubai.com ലോ ദുബായ് കോൾ സെന്ററിലോ (+971)600 54 44 45 ബുക്ക് ചെയ്യാവുന്നതാണ്. ടൈം ടേബിൾ, ടിക്കറ്റ് നിരക്ക് എന്നിവയ്ക്ക് https://www.flydubai.com/en/plan/timetable സന്ദർശിക്കുക.

Advertisment