പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് ഡബ്ലിയു.എം.സി. മിഡിലീസ്റ്റ്

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

ദുബൈ: ഡബ്ലിയു.എം.സി.2023-25 കാലയളവിലേക്കുള്ള മിഡിലീസ്റ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. സന്തോഷ്‌ കേട്ടത്ത് - ചെയർമാൻ, വിനേഷ് മോഹൻ - പ്രസിഡന്റ, രാജീവ്‌ കുമാർ - ജനറൽ സെക്രട്ടറി, ജൂഡിൻ ഫെർണാണ്ടസ് - ട്രഷറർ, തോമസ് ജോസഫ് വി. പി. - അഡ്മിൻ. കൂടാതെ അഡ്വൈസറി ചെയർമാൻ വി. എ. സലീം, അഡ്വൈസറി ബോർഡ്‌ മെമ്പർമാരായി ജയൻ വടക്കേവീട്ടിൽ, മോഹൻ കാവാലം, നസീർ വെളിയിൽ എന്നിവരെയും, വൈസ് ചെയർമാമാരായി ടോണി നെല്ലിക്കൽ, ബി.എസ്‌. പിള്ള, വൈസ് ചെയർപേഴ്സൺ സ്മിതാ ജയൻ, വി.പി. മാരായി, ഡോ : ഹക്കിം, നജീബ് എന്നിവരെ തിരഞ്ഞെടുത്തു.

Advertisment

publive-image

ജോ.ജ.സെക്രട്ടറിമാരായി ജയലക്ഷ്മി പ്രകാശ്, നസീല ഹുസൈൻ, ജോ. ട്രഷറർ ജോസ് ജെക്കബ്, വിവിധ മേഖല ഫോറം ചെയർമാൻമാരായി സക്കീർ ഹുസൈൻ(വ്യവസായം), അഡ്വ.ബിജു ജോസ് (വിദ്യാഭ്യാസം), ഇഗ്നെഷ്യസ് (പ്രകൃതി സംരക്ഷണം), തുഷാരാ സേനൻ (വിവര സാങ്കേതികം), വി.എസ്‌.ബിജുകുമാർ (വാർത്താ മാധ്യമം), ജോൺ പി വർഗ്ഗീസ് (പ്രവാസി, നോർക്ക), അബ്ദുൽ അസിസ് (സോഷ്യൽ മീഡിയ), മനോജ്‌ തോമസ് (ട്രാവൽ, എവിയേഷൻ, ക്രൂയിസ്).

കൂടാതെ വനിതാ വിഭാഗം പ്രസിഡന്റ്‌ റാണി ലിജേഷ്, സെക്രട്ടറി മിലാന, ട്രഷറർ അർച്ചന, യൂത്ത് വിംഗ് പ്രസിഡന്റ്‌ അഫ്രാ ബിജു, സെക്രട്ടറി ഗോപിക ബിജു എന്നിവരെ ഗ്ലോബൽ വൈസ് പ്രസിഡന്റും മിഡിലീസ്റ്റിന്റെ ചുമതലയുമുള്ള ചാൾസ് പോൾ പ്രഖ്യാപിക്കുകയുണ്ടായി.

മിഡിലീസ്റ്റ് ബൈനിയൽ കോൺഫറൻസുമായി ബന്ധപ്പെട്ട ചടങ്ങിൽ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ:ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ജോണി കുരുവിള, വി. പി. (അഡ്മിൻ) സി. യു മത്തായി, ജിമ്മി, വർഗ്ഗീസ് പനക്കൽ, മിഡിലീസ്റ്റ് ചെയർമാൻ ടി. കെ വിജയൻ, പ്രസിഡന്റ്‌ ഷാഹുൽ ഹമീദ്, വനിതാ നേതാക്കളായ എസ്തർ ഐസക്, ജാനറ്റ് വർഗീസ്, ഷീല റെജി, രേഷ്മ റെജി എന്നിവർ പങ്കെടുത്തു.

Advertisment