പെരിയ സൗഹൃദ വേദി ഫുട്ബോൾ ഫീവർ - പെരിയാസ് ജേതാക്കൾ

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

ദുബൈ :പെരിയ സൗഹൃദവേദി സംഘടിപ്പിച്ച പി.എസ്സ് വി. ഫുട്ബോൾ ഫീവർ 2022 ഫുട്ബോൾ ടൂർണമെന്റിൽ പെരിയാസ് പെരിയ ടീം ജേതാക്കളായി. ദുബായ് അൽ സലാം കമ്മ്യൂണിറ്റി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ ശ്രീ വിഷ്ണു കലാകായികവേദി ആയംപാറ ടീമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് പെരിയാസ് പെരിയ ജേതാക്കളായത്.
ടൂർണമെന്റ് കേരള സ്റ്റേറ്റ് ജൂനിയർ ടീം, ടൈറ്റാനിയം, എഫ്.സി കേരളം എന്നീ ടീമുകളിൽ കളിച്ചിട്ടുള്ള, നിലവിൽ സോക്കർ ഇറ്റാലിയൻ സ്റ്റൈൽ ഫുട്ബോൾ അക്കാദമി ഡയറക്ടർ ആയ ജൂലിയൻ സ്പടികം ഉദ്‌ഘാടനം ചെയ്തു.

Advertisment

ടൂർണമെന്റിലെ മികച്ച കളിക്കാരൻ ആയി ശ്രീവിഷ്ണു കലാകായിക വേദിയിലെ ശ്രീജിത്ത്, മികച്ച ഗോൾ കീപ്പർ നികേഷ് (ശ്രീവിഷ്ണു ആയംപാറ), മികച്ച ഡിഫൻഡർ ആയി യൂസഫ് (റെഡ്സ്റ്റാർ പെരിയ), മികച്ച ഫോർവേഡ് കളിക്കാരനായി സുജിത് (പെരിയാസ്), ടോപ് സ്കോറെർ സുജിത് (പെരിയാസ്), എമേർജിങ് പ്ലയെർ സൗരവ് (പെരിയ സൗഹൃദ വേദി എ. ടീം), വെറ്ററൻ പ്ലയെർ വിശ്വനാഥൻ (റെഡ് സ്റ്റാർ പെരിയ) എന്നിവർ വ്യക്തിഗത മെഡലുകൾക്കും അർഹരായി.

Advertisment