ഓൺലൈൻ ഭീഷണി; രണ്ടുവർഷം തടവ്, പിഴ അഞ്ചുലക്ഷംവരെയെന്ന് യുഎഇ

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

യു.എ.ഇ: ഓൺലൈൻ വഴി ഭീഷണിപ്പെടുത്തുന്നവർക്ക് രണ്ടരലക്ഷംമുതൽ അഞ്ചുലക്ഷം ദിർഹംവരെ പിഴ ലഭിക്കുമെന്ന് യു.എ.ഇ. പബ്ലിക് പ്രോസിക്യൂഷൻ. മാത്രമല്ല നിയമലംഘകർക്ക് പരമാവധി രണ്ടുവർഷംവരെ തടവുശിക്ഷയും ലഭിക്കും. സോഷ്യൽമീഡിയയിലൂടെയാണ് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്.

Advertisment

മറ്റൊരാളെ ബ്ലാക്മെയിൽ ചെയ്യുകയോ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ഓൺലൈനിൽ എന്തെങ്കിലും ചെയ്യാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് തടവുശിക്ഷ 10 വർഷമായി ഉയർന്നേക്കാമെന്നും അധികൃതർ വ്യക്തമാക്കി.

Advertisment