/sathyam/media/post_attachments/TONWs8pQYdxZVhM8ymlW.jpg)
യു.എ.ഇ: ദുബായിലെ പ്രമുഖ മലയാളി യുവ വ്യവസായി പുളിക്കൽ റഹീസിന് യുഎഇ സര്‍ക്കാറിന്റെ ഗോള്‍ഡണ്‍ വിസ ലഭിച്ചു. ഇലക്ട്രോണിക്സ് കെമിക്കൽ എന്നീ രംഗത്ത് മികച്ച നിക്ഷേപങ്ങള്‍ നടത്തിയ യുവാവ് എന്ന നേട്ടത്തിനാണ് ഈ അംഗീകാരം.
ദുബായ് പോലീസ് ഹെഡ് കോട്ടേഴ്സിൽ നടന്ന ചടങ്ങില്‍, ഐക്യ അറബ് എമിറേറ്റുകളുടെ പ്രധാനമന്ത്രിയും, ദുബൈ എമിറേറ്റിന്റെ ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിൻ്റെ പ്രൈവറ്റ് സെക്രട്ടറി ഹഷർ മുഹമ്മദ് സഹീദ് അബ്ദുല്ല ബിൻ സുബൈഹ് അൽഫാലാസിയാണ് ഗോള്‍ഡന്‍ വീസ നല്‍കി ആദരിച്ചത്.
ഇന്ത്യയ്ക്കാർക്ക് പ്രത്യേകിച്ച് മലായളികൾക്ക് യുഎഇയുമായുള്ളത് ദീർഘ കാലത്തെ ആത്മബന്ധമാണ്. അതിനാൽതന്നെ യുഎഇയിൽ നിന്നുള്ള ഏത് അംഗീകാരവും നമ്മുടെ നാട്ടിലുള്ളതിനോളം തന്നെ നമുക്ക് പ്രിയപ്പെട്ടതാണ്. യുഎഇ എന്ന രാജ്യം നല്‍കിയ അംഗീകാരമായാണ് ഇതിനെ കാണുന്നതൊന്നും പുളിക്കൽ റഹീസ് പറഞ്ഞു
കൊണ്ടോട്ടി മുൻസിപ്പൽ കോൺഗ്രസ് പ്രസിഡൻ്റും നെടിയിരുപ്പ് സ്വദേശിയുമായ പുളിക്കൽ അഹമ്മദ് കബീർ - റംല വരിക്കോടൻ ദമ്പതികളുടെ മകനാണ് റഹീസ്. നാട്ടിലും വിദേശത്തുമായി സാമൂഹിക സാംസ്കാരിക ക്ഷേമ പ്രവർത്തന രംഗത്ത് വേറിട്ട പ്രവർത്തനങ്ങൾ കാഴ്ചവെച്ച് ജനശ്രദ്ധ ആകർഷിച്ച യുവ വ്യവസായിയാണ്.
ചടങ്ങിൽ ഇസിഎച്ച് ബിസിനസ് ഗ്രൂപ്പ് തലവൻ തമീം, സൽമാൻ പെർഫ്യൂസ് ഓണർ അലി ഊദ്, വ്യവസായി നിസാർ മലവട്ടത്ത് എന്നിവർ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us