ടൈപ്പിംഗ് സെന്റർ ഹാദി ഡോട്ട് കോമിന്റെ ഉദ്ഘാടനം അബുദാബിയിൽ വെച്ച് നടന്നു

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

അബുദാബി: അക്ഷരകൂട്ടുകൾക്ക് അച്ചടിയുമായി അബുദാബി മുസഫയിൽ പ്രവർത്തനമാരംഭിച്ച ടൈപ്പിംഗ് സെന്റർ ''ഹാദി ഡോട്ട് കോം'' ന്റെ ഉദ്ഘാടന കർമ്മം പ്രമുഖ മതപണ്ഡിതനായ സിംസാറുൽ ഹഖ് ഹുദവിയും യുഎഇയിലെ അറിയപ്പെടുന്ന നിയമപ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി എന്നിവർ ചേർന്ന് നിർവഹിച്ചു.

Advertisment

ഹാൻഡ്‌സ് ഓഫ് അബുദാബിയുടെ സെക്രട്ടറിയും ബിസിനസ് സംരംഭകനുമായ മലപ്പുറം ചങ്ങരംകുളം സ്വദേശി ഷെറിൻ വെട്ടിക്കാട്, ബിസിനസ് സംരംഭകനും ചങ്ങനാശേരി നെടുംകുന്നം സ്വദേശി അൻഷാദ് എന്നിവരാണ് ഹാദി ഡോട്ട് കോം എന്ന സ്ഥാപനത്തിന്റെ ഉടമകൾ.

കഴിഞ്ഞ 12 വർഷക്കാലമായി യുഎഇ മണ്ണിൽ താമസമാക്കി വരുന്ന ഷെറിൻ ജീവകാരുണ്യ പ്രവർത്തകൻ കൂടിയാണ്. നാളിതുവരെയായി നിരവധി പ്രവർത്തനങ്ങളാണ് ഇദ്ദേഹം ഇതുവരെയായി ചെയ്തിട്ടുള്ളത്.

ചടങ്ങിൽ അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറയ്ക്കൽ, ലുലു ഗ്രൂപ്പ് പിആർഒ അഷ്‌റഫ്, സൂരജ് പ്രഭാകർ (അഹല്യ ഗ്രൂപ്പ്), ഷീജ ഷെഫീക്ക്, സലിം കോമത്ത്, പാലക്കാടൻ സിസ്റ്റേഴ്സ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Advertisment